സ്വർണവില പവന് 200 രൂപ കുറഞ്ഞ് 35,200 രൂപയായി

 

സ്വർണവിലയിൽ ഇടിവ് തുടരുന്നു. ശനിയാഴ്ച പവന്റെ വില 200 രൂപ കുറഞ്ഞ് 35,200 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 4400 രൂപയുമായി.

35,400 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. മൂന്നുദിവസംകൊണ്ട് ആയിരത്തിലേറെ രൂപയുടെ ഇടിവാണുണ്ടായത്.