സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർക്ക് സംസ്ഥാനതല ചേമ്പർ നിലവിൽ വന്നു

 

തിരുവനന്തപുരംഃ കേരളത്തിലെ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർക്ക് ചേമ്പർ നിലവിൽ വന്നു. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേയും ചെയർപേഴ്സൺമാരുടെയും സാന്നിധ്യത്തിൽ ഗൂഗ്ൾ മീറ്റിൽ ചേർന്ന യോഗത്തിലാണ് പുതിയ ചേമ്പർ രൂപം കൊണ്ടത്.

കേരളത്തിന്റെ സമഗ്രവും സമ്പൂർണവുമായ പുരോഗതിയിൽ പങ്കാളിയാവുന്നതോടൊപ്പം അംഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുവാനുള്ള മുന്നേറ്റത്തിന് നേതൃപരമായ പങ്ക് വഹിക്കുക എന്ന ഉദ്ദേശ ലക്ഷ്യമാണ് ചേമ്പറിനുള്ളത്.
കേരള ചേമ്പർ ഓഫ് ഡിസ്ട്രിക്ട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ (കെ.സി.ഡി.പി.എസ്.സി)യുടെ പുതിയ ഭാരവാഹികളെയും യോഗത്തിൽ തിരഞ്ഞെടുത്തു.