പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടേണ്ടതില്ലെന്ന് ഹൈക്കോടതി; ട്രൈബ്യുണൽ ഉത്തരവ് റദ്ദാക്കി

 

എൽ ജി എസ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്ന് ഹൈക്കോടതി. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകണമെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പി എസ് സിയുടെ വാദങ്ങൾ ശരിവെച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്

എല്ലാ ജില്ലകളിലെയും വകുപ്പ് മേധാവികൾ എൽ ജി എസിന്റെ വകുപ്പുകളിലെയും ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്നും ഓരോ ഓഫീസുകളുടെയും ആസ്ഥാനങ്ങളായുള്ള ഡയറക്ടറേറ്റുകളിലെ ഒഴിവുകൾ പി എസ് സി ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്

ട്രൈബ്യൂണലിന്റെ ഉത്തരവിലെ നിയമപരമായ പിഴവുകൾ ചൂണ്ടിക്കാണിച്ചാണ് ഉത്തരവ് റദ്ദാക്കിയത്. ഓരോ ജില്ലകളിൽ നിന്നുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ തുടർ ഹർജികൾ പരിഗണിക്കാനും ട്രൈബ്യൂണലിന് നിർദേശം നൽകിയിട്ടുണ്ട്.