ഫൈനലിൽ പൊരുതി തോറ്റു; ടോക്യോയിൽ രവി കുമാറിന് വെള്ളി മെഡൽ

ടോക്യോ ഒളിമ്പിക്‌സിൽ പുരുഷൻമാരുടെ 57 കിലോ വിഭാഗം ഗുസ്തിയിൽ ഇന്ത്യൻ താരം രവികുമാർ ദഹിയക്ക് ഫൈനലിൽ തോൽവി. റഷ്യൻ താരം സോർ ഉഗ്യൂവിനോട് 7-4നാണ് രവികുമാർ പരാജയപ്പെട്ടത്. രവികുമാർ വെള്ളിമെഡൽ ജേതാവായി ടോക്യോ ഒളിമ്പിക്‌സിൽ ഗുസ്തിയിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഒളിമ്പിക് ഗുസ്തി ചരിത്രത്തിൽ ഇന്ത്യയുടെ ആറാം മെഡലും. ടോക്യോയിൽ ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചായി ഉയർന്നു. രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ നേടിയത്.

Read More

ഒളിമ്പിക്‌സിലെ വെങ്കല മെഡൽ കൊവിഡ് പോരാളികൾക്ക് സമർപ്പിക്കുന്നതായി ഇന്ത്യൻ നായകൻ

ഒളിമ്പിക്‌സിലെ വെങ്കൽ മെഡൽ കൊവിഡ് പോരാളികൾക്ക് സമർപ്പിക്കുന്നുവെന്ന് ഇന്ത്യൻ ഹോക്കി ടീം നായകൻ മൻപ്രീത് സിംഗ്. കൊവിഡിനെതിരായ പോരാട്ടത്തിലെ മുൻനിര പോരാളികൾക്കും തങ്ങൾക്ക് കൊവിഡ് ബാധിക്കാതിരിക്കാൻ പോരാടിയവർക്കും മെഡിൽ സമർപ്പിക്കുന്നതായി മത്സരശേഷം മൻപ്രീത് പറഞ്ഞു 2016ലെ വെങ്കല മെഡൽ ജേതാക്കളായ ജർമനിയെ 5-4 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 1980ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഹോക്കിയിൽ ഒളിമ്പിക് മെഡൽ നേടുന്നത്. 1-3ന് പുറകിൽ നിന്ന ശേഷമാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്. അവസാന സെക്കൻഡിലെ പെനാൽറ്റി കോർണർ അടക്കം…

Read More

ചക് ദേ ഇന്ത്യ: ഒളിമ്പിക്‌സ് ഹോക്കിയിൽ ഇതിഹാസ വെങ്കലവുമായി ഇന്ത്യൻ ടീം

  ടോക്യോ ഒളിമ്പിക്‌സിൽ പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. വാശിയേറിയ പോരാട്ടത്തിൽ ജർമനിയെ 5-4ന് തകർത്താണ് ഇന്ത്യ വെങ്കലം നേടിയത്. മത്സരത്തിന്റെ അവസാന സെക്കന്റുകൾ വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ ചരിത്ര മെഡൽ സ്വന്തമാക്കിയത്. ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ അഞ്ചാമത്തെ മെഡലാണിത്.

Read More

വരിഞ്ഞുമുറുക്കി ഇന്ത്യൻ ബൗളർമാർ; ഇംഗ്ലണ്ട് 183 റൺസിന് ഓൾ ഔട്ട്, ബുമ്രക്ക് നാല് വിക്കറ്റ്,

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സിൽ 183 റൺസിന് പുറത്ത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആതിഥേയർക്ക് ഇന്ത്യൻ ബൗളർമാരുടെ വെല്ലുവിളി നേരിടാനായില്ല. നാല് വിക്കറ്റെടുത്ത ബുമ്രയാണ് വിക്കറ്റ് വേട്ടക്ക് നേതൃത്വം നൽകിയത്. ഇംഗ്ലണ്ട് സ്‌കോർ ബോർഡ് തുറക്കും മുമ്പേ അവർക്ക് ഓപണർ റോറി ബേൺസിനെ നഷ്ടപ്പെട്ടു. പിന്നാലെ സാക് ക്രൗലിയും ഡോം സിബിലിയും പുറത്തായതോടെ ഇംഗ്ലണ്ട് 3ന് 66 റൺസ് എന്ന നിലയിലേക്ക് വീണു. നായകൻ ജോ റൂട്ടും ജോണി ബെയിർസ്‌റ്റോയും ചേർന്ന് ഇംഗ്ലണ്ടിനെ…

Read More

വനിതകൾക്കും ഹോക്കി സെമിയിൽ കാലിടറി; വെങ്കല മെഡലിനായി മത്സരിക്കും

പുരുഷ ഹോക്കി ടീമിന് പിന്നാലെ വനിതകൾക്കും ഒളിമ്പിക്‌സ് സെമിയിൽ കാലിടറി. സെമിയിൽ അർജന്റീനയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. പരാജയപ്പെട്ടെങ്കിലും ഇന്ത്യ വെങ്കല മെഡലിനായി മത്സരിക്കും അർജന്റീനക്ക് വേണ്ടി മരിയ നോയൽ ബരിയോനുവേനോ ഇരട്ട ഗോളുകൾ നേടി. ഇന്ത്യക്ക് വേണ്ടി ഗുർജിത് കൗറാണ് ഗോൾ നേടിയത്. ഇന്ത്യയാണ് ഗോൾ വേട്ടക്ക് തുടക്കമിട്ടതെങ്കിലും അർജന്റീന മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ബ്രിട്ടനെയാണ് ഇന്ത്യ നേരിടുക.

Read More

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് തുടക്കം; ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുന്നു

  ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് തുടക്കം. നോട്ടിംഗ്ഹാമിൽ നടക്കുന്ന ഒന്നാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ബാറ്റ് ചെയ്യാനുള്ള തീരുമാനമെടുത്തു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനോട് പരാജയപ്പെട്ട ഇന്ത്യ ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്. ഇരു ടീമുകളും തമ്മിൽ അവസാനം ഏറ്റുമുട്ടിയപ്പോൾ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഫെബ്രുവരിയിലാണ് അവസാനമായി ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നടന്നത്. പരുക്കേറ്റ മായങ്ക് അഗർവാളിന് പകരമായി കെ എൽ രാഹുലാണ് രോഹിതിനൊപ്പം ഇന്നിംഗ്‌സ് ഓപൺ ചെയ്യുന്നത്. റിഷഭ് പന്താണ്…

Read More

ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം വീണ്ടുമെത്തുന്നു: ദുബായ് വേദിയാകും

ടി20 ലോകകപ്പിനുള്ള ടീമുകളെ ഈയിടെ ഐ സി സി രണ്ട് ഗ്രൂപ്പുകളായി തിരിച്ചപ്പോള്‍ ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പില്‍ വന്നത് ആരാധകരെ ആവേശത്തിലാക്കിയിരുന്നു. 2021 മാര്‍ച്ച്‌ 20 വരെയുള്ള ടീം റാങ്കിങ് നോക്കിയാണ് ഗ്രൂപ്പിലേക്ക് ടീമുകളെ തെരഞ്ഞെടുത്തത്. ഇപ്പോഴിതാ ഇന്ത്യ- പാക് മത്സര തിയ്യതിയും പുറത്ത് വന്നിരിക്കുകയാണ്. ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഒക്ടോബര്‍ 24ന് പാകിസ്ഥാനെ നേരിടും. ദുബായ് ആയിരിക്കും ഇന്ത്യ-പാക് മത്സരത്തിന്റെ വേദി എന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകകപ്പുകളില്‍…

Read More

സുവർണ പ്രതീക്ഷയേകി രവികുമാർ ബോക്‌സിംഗ്‌ ഫൈനലിൽ; ടോക്യോയിൽ ഇന്ത്യ നാലാം മെഡൽ ഉറപ്പിച്ചു

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യ നാലാം മെഡൽ ഉറപ്പിച്ചു. പുരുഷൻമാരുടെ 57 കിലോ വിഭാഗം ബോക്‌സിംഗിൽ രവികുമാർ ദഹിയ ഫൈനലിൽ കടന്നു. കസഖ്സ്ഥാന്റെ നൂറിസ്ലം സനയെവയെ പരാജയപ്പെടുത്തിയാണ് രവി കുമാർ ഫൈനലിൽ പ്രവേശിച്ചത്. ഇതോടെ ഇന്ത്യക്ക് വെള്ളി മെഡൽ ഉറപ്പായി. ഫൈനലിൽ വിജയിക്കുകയാണെങ്കിൽ സ്വർണ ജേതാവെന്ന ചരിത്ര നിമിഷമാണ് രവികുമാറിനെ കാത്തിരിക്കുന്നത്

Read More

ഗുസ്തിയിൽ മെഡൽ പ്രതീക്ഷ: ദീപക് പുനിയയും രവി കുമാറും സെമിയിൽ പ്രവേശിച്ചു

ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യക്ക് പ്രതീക്ഷ നൽകി ദീപക് പുനിയയും രവി കുമാറും സെമിയിൽ പ്രവേശിച്ചു. പുരുഷൻമാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ ബൾഗേറിയയുടെ ജോർജി വാംഗോളോവിനെ 14-4 എന്ന സ്‌കോറിന് തകർത്താണ് രവികുമാർ സെമിയിൽ കടന്നത്. സെമിയിൽ കസക്കിസ്ഥാന്റെ നൂറിസ്ലാം സനയെ രവികുമാർ നേരിടും പുരുഷൻമാരുടെ 86 കിലോ വിഭാഗത്തിൽ ചൈനയുടെ സുഷെൻ ലിന്നിനെ 6-3ന് പരാജയപ്പെടുത്തിയാണ് ദീപക് സെമിയിൽ കടന്നത്. അമേരിക്കയുടെ ഡേവിഡ് മോറിസ് ടെയ്‌ലറാണ് സെമിയിൽ ദീപകിന്റെ എതിരാളി.

Read More

ഇന്ത്യക്ക് വീണ്ടും മെഡൽ തിളക്കം: വനിതാ ബോക്‌സിംഗിൽ ലവ്‌ലിനക്ക് വെങ്കലം

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ തിളക്കം. വനിതാ ബോക്‌സിംഗ് 69 കിലോ വിഭാഗത്തിൽ ലവ്‌ലിന ബോർഗോഹെയ്ൻ വെങ്കലം സ്വന്തമാക്കി. സെമിയിൽ ലോക ഒന്നാം നമ്പർ താരം തുർക്കിയുടെ ബസേനസാണ് ലവ്‌ലിനയെ പരാജയപ്പെടുത്തിയത്. ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. നേരത്തെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു വെള്ളിയും ബാഡ്മിന്റണിൽ പി വി സിന്ധു വെങ്കലവും സ്വന്തമാക്കിയിരുന്നു. 2008ൽ വിജേന്ദർ സിംഗും 2012ൽ മേരി കോമും വെങ്കലം നേടിയതാണ് ഒളിമ്പിക്‌സ് ബോക്‌സിംഗിൽ ഇന്ത്യക്ക് മുമ്പ് ലഭിച്ച മെഡലുകൾ

Read More