മെസ്സി പിഎസ്ജിയിലേക്ക്; അടയുന്നത് റൊണാള്‍ഡോയുടെ വാതില്‍
പാരിസ്: അപ്രതീക്ഷിതമായി ബാഴ്‌സലോണയില്‍ നിന്നും വിടപറയേണ്ടി വന്ന സൂപ്പര്‍ താരം ലയണല്‍ മെസ്സി പിഎസ്ജിയിലേക്ക് വരുമെന്ന് ഏറെ കുറെ ഉറപ്പായി. വരും ദിവസങ്ങളില്‍ താരത്തിന്റെ കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. എന്നാല്‍ നേരത്തെ തന്നെ പിഎസ്ജിയിലേക്ക് ചേക്കേറമെന്ന മോഹവുമായി നടക്കുന്ന യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കാണ് മെസ്സിയുടെ വരവ് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ യുവന്റസിന് വര്‍ഷങ്ങള്‍ക്ക് ശേഷം സീരി എ കിരീടം നഷ്ടപ്പെട്ടിരുന്നു. റയല്‍ മാഡ്രിഡില്‍ നിന്നും യുവന്റസിലേക്ക് റോണോയെ വാരിയത് ചാംപ്യന്‍സ് ലീഗ് മോഹവുമായാണ്. എന്നാല്‍ ആ…