ഐസിസി ടെസ്റ്റ് റാങ്കിംഗിൽ മുഹമ്മദ് സിറാജിനും കെ എൽ രാഹുലിനും വൻ കുതിപ്പ്
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ വൻ വിജയത്തിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് കുതിപ്പ്. മുഹമ്മദ് സിറാജ് 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 38ാം റാങ്കിലേക്ക് കയറി. കഴിഞ്ഞ ഡിസംബറിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ സിറാജിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗാണിത്. ലോർഡ്‌സ് ടെസ്റ്റിൽ രണ്ടിന്നിംഗ്‌സുകളിലുമായി എട്ട് വിക്കറ്റുകൾ സിറാജ് വീഴ്ത്തിയിരുന്നു. ഒന്നാം ടെസ്റ്റിലെ മികച്ച പ്രകടനത്തെ തുടർന്ന് ആദ്യ പത്തിലേക്ക് കയറിയ ബുമ്ര രണ്ടാം ടെസ്റ്റിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ഒരു സ്ഥാനം താഴേക്ക്…