രണ്ടാം ദിനം തുടക്കത്തിലെ രഹാനെയും രാഹുലും മടങ്ങി; ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടം

ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടു. രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഇന്ന് തുടക്കത്തിലെ രണ്ട് വിക്കറ്റുകൾ വീണു. 129 റൺസെടുത്ത രാഹുലും ഒരു റൺസെടുത്ത രഹാനെയുടെയും വിക്കറ്റുകളാണ് വീണത് സ്‌കോർ 278ൽ രാഹുലും സ്‌കോർ 282ൽ രഹാനെയും മടങ്ങി. നാല് റൺസെടുത്ത റിഷഭ് പന്തും ഒരു റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. ഇന്ത്യ നിലവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 283 റൺസ് എടുത്തിട്ടുണ്ട്.

Read More

ലോർഡ്‌സിൽ രോഹിതും രാഹുലും ചേർന്ന് പടുത്തുയർത്തിയത് റെക്കോർഡ് പാർട്ണർഷിപ്പ്

ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ റെക്കോർഡ് പാർട്ണർഷിപ്പ് കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യൻ ഓപണമാർ. 1952ന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ ഓപണർമാർ ലോർഡ്‌സിൽ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കുന്നത്. 1952ൽ വിനു മങ്കാഡും പങ്കജ് റോയിയും ചേർന്ന് ഓപണിംഗ് വിക്കറ്റിൽ 106 റൺസ് അടിച്ചതാണ് ഇതുവരെയുണ്ടായിരുന്ന റെക്കോർഡ്. ഇന്നലെ രോഹിതും രാഹുലും ചേർന്ന് അടിച്ചുകൂട്ടിയത് 126 റൺസാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യേണ്ടി വരുന്ന ഒരു ടീം ലോർഡ്‌സിൽ നേടുന്ന ഏറ്റവും മികച്ച ഓപണിംഗ് വിക്കറ്റ് കൂട്ടുകെട്ട് എന്ന റെക്കോർഡും ഇന്ത്യൻ…

Read More

ലോർഡ്‌സിൽ ഒന്നാം ദിനം ഇന്ത്യക്കൊപ്പം: രാഹുലിന് സെഞ്ച്വറി, രോഹിതിന് അർധ സെഞ്ച്വറി

ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 3ന് 276 റൺസ് എന്ന നിലയിൽ. ഇന്ത്യക്ക് വേണ്ടി കെ എൽ രാഹുൽ സെഞ്ച്വറി നേടി. രോഹിത് ശർമ അർധ ശതകം സ്വന്തമാക്കി. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രോഹിതും രാഹുലും ചേർന്ന് ഒന്നാം വിക്കറ്റിൽ 126 റൺസാണ് കൂട്ടിച്ചേർത്തത്. രോഹിത് ആയിരുന്നു കൂടുതൽ അപകടകാരിയ 11 ഫോറും ഒരു സിക്‌സും സഹിതം 83 റൺസെടുത്ത രോഹിതിനെ ആൻഡേഴ്‌സൺ പുറത്താക്കി. പിന്നാലെ 9 റൺസെടുത്ത…

Read More

ലോർഡ്‌സിൽ ഇന്ത്യക്ക് മികച്ച തുടക്കം: രോഹിത് ശർമക്ക് അർധ സെഞ്ച്വറി ​​​​​​​

  ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യക്ക് രോഹിതും രാഹുലും ചേർന്ന് ഇതുവരെ 86 റൺസ് എടുത്തിട്ടുണ്ട്. രോഹിത് ശർമ അർധ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു 86 പന്തിലാണ് രോഹിത് 50 തികച്ചത്. 95 പന്തിൽ ഒരു സിക്‌സും പത്ത് ഫോറും സഹിതം 64 റൺസുമായി രോഹിത് ബാറ്റിംഗ് തുടരുകയാണ്. രാഹുൽ 74 പന്തതിൽ 15 റൺസുമായി മറുവശത്തുണ്ട്. രോഹിത് സ്‌കോർ ബോർഡ്…

Read More

ഒളിംപിക്‌സ് മെഡല്‍ അമ്മയുടെ കഴുത്തിലണിയിച്ചു, പിന്നെ മടിയില്‍ തലവെച്ച് കിടന്നു; ഏറ്റവും വലിയ പ്രചോദനം അമ്മയെന്ന് മന്‍പ്രീത് സിങ്

ന്യൂഡല്‍ഹി: 41 വര്‍ഷങ്ങള്‍ക്കു ശേഷം ഒളിംപിക്‌സ് ഹോക്കിയില്‍ മെഡല്‍ നേടി നാടിന്റെ യശസ്സുയര്‍ത്തിയ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് നാട്ടിലെത്തിയ ഉടനെ കണ്ടത് മാതാവിനെ. പഞ്ചാബിലെ ജലന്ധറിലുള്ള മിതാപൂര്‍ ഗ്രാമത്തിലെ വീട്ടിലെത്താന്‍ കാത്തിരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. അമ്മയെ കണ്ടമാത്രയില്‍ രാജ്യം ഏറെ വിലമതിക്കുന്ന ആ ഒളിംപിക്‌സ് മെഡല്‍ കഴുത്തില്‍ ചാര്‍ത്തി. പിന്നെ കൊച്ചുകുട്ടിയെപ്പോലെ അമ്മയുടെ മടിയില്‍ തലചായ്ച്ച് കിടന്നു. മെഡല്‍നേട്ടത്തിനു ശേഷം ഇതില്‍ പരം സായൂജ്യമുണ്ടായ വേറെ നിമിഷമില്ലെന്ന് മന്‍പ്രീത് പറഞ്ഞു. ‘അമ്മയുടെ പുഞ്ചിരി…

Read More

വിജയം ലക്ഷ്യമിട്ട് ഇന്ത്യയും ഇംഗ്ലണ്ടും: രണ്ടാം ടെസ്റ്റിന് ഇന്ന് ലോർഡ്‌സിൽ തുടക്കം

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോർഡ്‌സിലാണ് മത്സരം. ട്രെന്റ് ബ്രിഡ്ജിൽ നടന്ന ആദ്യ ടെസ്റ്റിലെ വിജയം മഴ കൊണ്ടുപോയതിനാൽ ജയിക്കാനുറച്ചാകും ഇന്ത്യ ഇന്നിറങ്ങുക. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും മത്സരം കാണുന്നതിനായി ലോർഡ്‌സിലെത്തുന്നുണ്ട് ആദ്യ ടെസ്റ്റിൽ കളിച്ച ടീമിൽ നിന്നും ഒരു മാറ്റം ഇന്ത്യ വരുത്തിയേക്കും. ഷാർദൂൽ താക്കൂറിന് പരുക്കേറ്റതിനാൽ ഇഷാന്ത് ശർമയോ, അശ്വിനോ ടീമിലെത്തും. ഓൾ റൗണ്ടറെന്ന മികവ് അശ്വിന് തുണയാകുമ്പോൾ ലോർഡ്‌സിലെ പിച്ച് പേസർമാർക്ക് അനുകൂലമാകുമെന്നതിനാൽ ഇഷാന്തിനും സാധ്യതയേറെയാണ്…

Read More

ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും അനുയോജ്യമായ ടീമാണ് പി എസ് ജി: ലയണൽ മെസ്സി

ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയിൽ ചേർന്നതിന് ശേഷം ആദ്യമായി മാധ്യമങ്ങളുമായി സംവദിച്ച് ലയണൽ മെസ്സി. ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും അനുയോജ്യമായ ക്ലബ്ബിലാണ് താൻ എത്തിയതെന്ന് മെസ്സി പറഞ്ഞു. ബാഴ്‌സലോണ വിട്ടതിൽ സങ്കടമുണ്ട്. എന്നാൽ പി എസ് ജി തന്ന സ്വീകരണം ഏറെ സന്തോഷം നൽകുന്നു പി എസ് ജിക്കൊപ്പം നിന്ന് എല്ലാ കിരീടങ്ങളും നേടുകയാണ് ലക്ഷ്യം. നെയ്മർ, എംബാപെ എന്നിവർക്കൊപ്പം കളിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ഒരുപാട് സൂപ്പർതാരങ്ങളുള്ള ടീമാണ് പി എസ് ജി. തനിക്ക്…

Read More

രത്‌നം 30ാം നമ്പറിൽ പാരീസിൽ; മെസ്സിക്ക് വെൽക്കം ട്രെയിലറൊരുക്കി പി എസ് ജി

  ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ അതിന് തീരുമാനമായി. ബാഴ്‌സലോണ വിട്ട സൂപ്പർ താരം മെസ്സി ഇനി ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയിൽ. ഇത് സ്ഥിരീകരിച്ചുകൊണ്ട് പി എസ് ജി ഔദ്യോഗിക വീഡിയോ പുറത്തുവിട്ടു. മെസ്സിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ട്രെയിലറാണ് പുറത്തുവിട്ടത് ടീമിൽ മെസ്സി 30ാം നമ്പറിലാകും കളിക്കുക. പത്താം നമ്പറാണ് മെസ്സിയുടേതെങ്കിലും നിലവിൽ പി എസ് ജിയിൽ ഇത് നെയ്മറാണ് ഉപയോഗിക്കുന്നത്. മെസ്സിക്കായി പത്താം നമ്പർ വിട്ടുകൊടുക്കാൻ നെയ്മർ തയ്യാറായിരുന്നുവെങ്കിലും മെസ്സി ഇത് നിരസിച്ചതായാണ് റിപ്പോർട്ടുകൾ….

Read More

മഴവില്ലഴക് പാരീസിലേക്ക്; ലയണൽ മെസി ഇനി പി എസ് ജിയുടെ താരം

  ബാഴ്‌സലോണ വിട്ട സൂപ്പർ താരം ലയണൽ മെസ്സി ഇനി ഫ്രഞ്ച് ക്ലബ് പി എസ് ജിയിലേക്ക്. പി എസ് ജിയുടെ ഓഫർ മെസ്സി അംഗീകരിച്ചതായി സ്‌പോർട്‌സ് ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ട്വീറ്റ് ചെയ്തത്. 2024 വരെ രണ്ട് വർഷത്തെ കരാറാണ് പി എസ് ജിയുമായി മെസ്സിക്കുള്ളതെന്നാണ് റിപ്പോർട്ട്. സീസണിൽ 35 ദശലക്ഷം യൂറോയാണ് പ്രതിഫലം. അതേസമയം പി എസ് ജിയോ മെസ്സിയോ ഇക്കാര്യത്തിൽ സ്ഥീരീകരണം നൽകിയിട്ടില്ല.

Read More

മെസ്സി പിഎസ്ജിയിലേക്ക്; അടയുന്നത് റൊണാള്‍ഡോയുടെ വാതില്‍

പാരിസ്: അപ്രതീക്ഷിതമായി ബാഴ്‌സലോണയില്‍ നിന്നും വിടപറയേണ്ടി വന്ന സൂപ്പര്‍ താരം ലയണല്‍ മെസ്സി പിഎസ്ജിയിലേക്ക് വരുമെന്ന് ഏറെ കുറെ ഉറപ്പായി. വരും ദിവസങ്ങളില്‍ താരത്തിന്റെ കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. എന്നാല്‍ നേരത്തെ തന്നെ പിഎസ്ജിയിലേക്ക് ചേക്കേറമെന്ന മോഹവുമായി നടക്കുന്ന യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കാണ് മെസ്സിയുടെ വരവ് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ യുവന്റസിന് വര്‍ഷങ്ങള്‍ക്ക് ശേഷം സീരി എ കിരീടം നഷ്ടപ്പെട്ടിരുന്നു. റയല്‍ മാഡ്രിഡില്‍ നിന്നും യുവന്റസിലേക്ക് റോണോയെ വാരിയത് ചാംപ്യന്‍സ് ലീഗ് മോഹവുമായാണ്. എന്നാല്‍ ആ…

Read More