നീരജ് അവസാനിപ്പിച്ചത് നൂറ്റാണ്ടിന്റെ കാത്തിരിപ്പ്
ഒളിമ്പിക്‌സിന്റെ അത്‌ലറ്റിക്‌സ് ട്രാക്കിൽ നിന്ന് ഇന്ത്യയൊരു സ്വർണം നേടുമ്പോൾ വർഷം 1900. അതിന് ശേഷം ഒളിമ്പിക്‌സുകൾ ഏറെ നടന്നെങ്കിലും ഒളിമ്പിക്‌സിലെ ഗ്ലാമർ പോരാട്ടങ്ങളിലൊന്നായ അത്‌ലറ്റിക്‌സിൽ നിന്ന് മെഡൽ ലഭിക്കാൻ കാത്തിരുന്നത് ഒരു നൂറ്റാണ്ടിലേറെ. മിൽഖാ സിങും പിടി ഉഷയുമൊക്കെ ചരിത്രത്തിന്റെ തൊട്ടടുത്ത് എത്തിയെങ്കിലും റെക്കോർഡ് സ്ഥാപിക്കാനായത് സുബേധാർ നീരജ് ചോപ്രയെന്ന 23കാരന്. അതും സ്വർണം തന്നെ നേടി. 1900ലെ പാരീസ് ഒളിമ്പിക്‌സിലായിരുന്നു ഇന്ത്യക്ക് അത്‌ലറ്റിക്സിലൊരു മെഡല്‍ ലഭിക്കുന്നത്. അന്ന് ഇംഗ്ലീഷുകാരൻ നോർമൽ പ്രിച്ചാർഡ് ആണ് ഇന്ത്യക്ക് വേണ്ടി…