ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 3ന് 276 റൺസ് എന്ന നിലയിൽ. ഇന്ത്യക്ക് വേണ്ടി കെ എൽ രാഹുൽ സെഞ്ച്വറി നേടി. രോഹിത് ശർമ അർധ ശതകം സ്വന്തമാക്കി. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
രോഹിതും രാഹുലും ചേർന്ന് ഒന്നാം വിക്കറ്റിൽ 126 റൺസാണ് കൂട്ടിച്ചേർത്തത്. രോഹിത് ആയിരുന്നു കൂടുതൽ അപകടകാരിയ 11 ഫോറും ഒരു സിക്‌സും സഹിതം 83 റൺസെടുത്ത രോഹിതിനെ ആൻഡേഴ്‌സൺ പുറത്താക്കി. പിന്നാലെ 9 റൺസെടുത്ത പൂജാരയും മടങ്ങി
ക്രീസിലെത്തിയ നായകൻ വിരാട് കോഹ്ലിയ്‌ക്കൊപ്പം രാഹുൽ പിന്നീട് സ്‌കോർ ബോർഡ് ചലിപ്പിക്കുകയായിരുന്നു. സ്‌കോർ 267ൽ നിൽക്കെ 42 റൺസെടുത്ത കോഹ്ലിയും മടങ്ങി. ഒന്നാം ദിനം നിർത്തുമ്പോൾ 248 പന്തിൽ ഒരു സിക്‌സും 12 ഫോറും സഹിതം 127 റൺസുമായി രാഹുലും ഒരു റൺസുമായി രഹാനെയും ക്രീസിലുണ്ട്.