ഡെൽറ്റ പ്ലസ് കൊവിഡ് -19 വകഭേദം ബാധിച്ചുള്ള ആദ്യ മരണം മുംബൈയിൽ രേഖപ്പെടുത്തി. ബിഎംസി റിപ്പോർട്ട് പ്രകാരം രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച 60 വയസ്സുള്ള സ്ത്രീയാണ് രോഗബാധ മൂലം മരണത്തിന് കീഴടങ്ങിയത്.
ഡെൽറ്റ പ്ലസ് മൂലം സംസ്ഥാനത്തെ രണ്ടാമത്തെ മരണമാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം, രത്‌നഗിരിയിൽ നിന്നുള്ള 80 വയസ്സുള്ള സ്ത്രീയും അസുഖം മൂലം മരണപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം ആദ്യം റിപ്പോർട്ട് ചെയ്തത് പുനൈയിലായിരുന്നു.
മരിച്ച സ്ത്രീയ്ക്ക് പ്രമേഹം ഉൾപ്പെടെ നിരവധി അസുഖങ്ങൾ ഉണ്ടായിരുന്നു. അടുത്തിടെ ഡെൽറ്റ പ്ലസ് പോസിറ്റീവ് സ്ഥിരീകരിച്ച നഗരത്തിലെ ഏഴ് രോഗികളിൽ ഒരാളായിരുന്നു മരണപ്പെട്ടത് .