സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനസമയം വര്‍ധിപ്പിച്ചു

 

തിരുവനന്തപുരം: മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനസമയം വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പ്പനശാലകള്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും. ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

മദ്യവില്‍പ്പനശാലകളിലെ തിരക്കില്‍ ഇന്നലെ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. കടകളില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ, കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാഫലമോ വേണം. എന്നാല്‍ എന്തുകൊണ്ട് പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ മദ്യശാലകള്‍ക്ക് ബാധകമാക്കുന്നില്ല എന്നായിരുന്നു കോടതിയുടെ ചോദ്യം.