ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യക്ക് പ്രതീക്ഷ നൽകി ദീപക് പുനിയയും രവി കുമാറും സെമിയിൽ പ്രവേശിച്ചു. പുരുഷൻമാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ ബൾഗേറിയയുടെ ജോർജി വാംഗോളോവിനെ 14-4 എന്ന സ്‌കോറിന് തകർത്താണ് രവികുമാർ സെമിയിൽ കടന്നത്. സെമിയിൽ കസക്കിസ്ഥാന്റെ നൂറിസ്ലാം സനയെ രവികുമാർ നേരിടും
പുരുഷൻമാരുടെ 86 കിലോ വിഭാഗത്തിൽ ചൈനയുടെ സുഷെൻ ലിന്നിനെ 6-3ന് പരാജയപ്പെടുത്തിയാണ് ദീപക് സെമിയിൽ കടന്നത്. അമേരിക്കയുടെ ഡേവിഡ് മോറിസ് ടെയ്‌ലറാണ് സെമിയിൽ ദീപകിന്റെ എതിരാളി.