Headlines

അമ്പെയ്ത്തിലെ ഇന്ത്യൻ പ്രതീക്ഷ അവസാനിച്ചു; അതാനു ദാസ് പ്രീ ക്വാർട്ടറിൽ പുറത്ത്

ടോക്യോ ഒളിമ്പിക്‌സിൽ അമ്പെയ്ത്തിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. പുരുഷൻമാരുടെ വ്യക്തിഗത ഇനത്തിൽ അതാനു ദാസ് പ്രീ ക്വാർട്ടറിൽ പുറത്തായി. ജപ്പാൻ താരത്തോടാണ് അതാനു ദാസിന്റെ പരാജയം.

ലണ്ടൻ ഒളിമ്പിക്‌സിലെ വെള്ളി മെഡൽ ജേതാവായ ഫുറുകാവയോടാണ് അതാനു ദാസ് പരാജയപ്പെട്ടത്. നേരത്തെ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് ജിൻയെക് ഓയെ അട്ടിമറിച്ചാണ് അതാനു ദാസ് പ്രീ ക്വാർട്ടറിൽ കടന്നത്.