റേഷൻകടകൾ വഴി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് വിതരണം ജൂലൈ 31ന് (ഇന്ന് )ആരംഭിക്കും

റേഷൻകടകൾ വഴി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് വിതരണം ജൂലൈ 31ന് (ഇന്ന് )ആരംഭിക്കും.ആഗസ്റ്റ് 16 ഓടെ കിറ്റ് വിതരണം പൂർത്തിയാകും.

15 ഇനം സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റാണ് ഇത്തവണ വിതരണത്തിനായി തയാറാകുന്നത്.
ഈ മാസം 31 മുതൽ ആഗസ്റ്റ് 2 വരെ മഞ്ഞകാർഡ് (എ.എ.വൈ) ഉടമകൾക്കും ആഗസ്റ്റ് 4 മുതൽ 7 വരെ പിങ്ക് കാർഡ് (പി.എച്ച്.എച്ച്) ഉടമകൾക്കും ആഗസ്റ്റ് 9 മുതൽ 12 വരെ നീല കാർഡ് (എൻ.പി.എസ്) ഉടമകൾക്കും ആഗസ്റ്റ് 13 മുതൽ 16 വരെ വെള്ള കാർഡ് (എ.പി.എൻ.എസ്) ഉടമകൾക്കും കിറ്റ് വിതരണം ചെയ്യും.