ടെക്സാസ് : ഉത്തര-മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ അണിനിരക്കുന്ന കോണ്‍കാഫ് ഗോള്‍ഡ് കപ്പില്‍ ഖത്തറിന് പനാമക്കെതിരെ സമനില. അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന മത്സരത്തില്‍ ഖത്തറും പനാമയും മൂന്ന് ഗോളുകള്‍ പരസ്പരം സ്‌കോര്‍ ചെയ്ത് സമനിലയില്‍ പിരിഞ്ഞു.
മോശം കാലാവസ്ഥ കാരണം രണ്ട് മണിക്കൂര്‍ വൈകിയാണ് കളി ആരംഭിച്ചത്. ശേഷിക്കുന്ന മത്സരങ്ങളില്‍ ഖത്തറിന് ഗ്രനേഡ, ഹോണ്ടുറാസ് ടീമുകള്‍ക്കെതിരെയാണ് മത്സരങ്ങള്‍ ബാക്കിയുള്ളത്.
ഖത്തറിന് വേണ്ടി അക്രം അഫിഫ് (47), അല്‍ മോയിസ് അലി (52), ഹസ്സന്‍ അല്‍ ഹെയ്ദസ് (പെനാല്‍റ്റി കിക്കില്‍ നിന്ന് 60) എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ റോളാന്‍ഡോ ബ്ലാക്ക്‌ബേണ്‍ (50, 57), എറിക് ഡേവിസ് (77) എന്നിവര്‍ ഗോളുകള്‍ നേടി. 2022 ലോക കപ്പ് ആതിഥേയര്‍ എന്ന നിലയില്‍ പ്രത്യേക ക്ഷണിതാക്കളായാണ് ഖത്തര്‍ ടീം കോണ്‍കാഫില്‍ പങ്കെടുക്കുന്നത്.