യൂറോ കപ്പിൽ ഇറ്റലിക്ക് വിജയത്തുടക്കം; തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു

  യൂറോ കപ്പിൽ ഇറ്റലിക്ക് വിജയത്തുടക്കം. ടൂർണമെന്റിലെ അരങ്ങേറ്റ മത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇറ്റലി തകർത്തത്. ഇമ്മൊബിൽ, ലൊറൻസോ ഇൻസിഗ്നെ എന്നിവർ ഇറ്റലിക്കായി ഗോളുകൾ നേടി. ഒരെണ്ണം തുർക്കിയുടെ സെൽഫ് ഗോളായിരുന്നു. ആദ്യപകുതി ഗോൾ രഹിതമായിരുന്നു. തുടക്കം മുതലെ തുർക്കി പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ഇറ്റാലിയൻ താരങ്ങൾ തുർക്കി ബോക്‌സിന് സമീപത്ത് വട്ടമിട്ടു കളിച്ചെങ്കിലും ആദ്യ പകുതി വല ഭേദിക്കാനായില്ല 53ാം മിനിറ്റിൽ പക്ഷേ തുർക്കിക്ക് പിഴച്ചു. സെൽഫ് ഗോൾ വഴങ്ങേണ്ടി വന്നതോടെ ഇറ്റലി മുന്നിലെത്തി….

Read More

ഫ്രഞ്ച് ഓപ്പണ്‍; റോജര്‍ ഫെഡറര്‍ പിന്‍മാറിയേക്കും

പാരിസ്; അടുത്തിടെ കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയ ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറിയേക്കും. ജര്‍മ്മന്‍ താരം കൊപ്പഫെറിനെതിരായ ശക്തമായ പോരാട്ടത്തിനൊടുവില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ഫെഡറര്‍ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചിരുന്നു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു താരത്തിന്റെ ജയം. മല്‍സര ശേഷമാണ് താരം പിന്‍മാറ്റത്തെ കുറിച്ച് വ്യക്തമാക്കിയത്. മാസങ്ങള്‍ക്ക് മുമ്പ് ശസ്ത്രക്രിയക്ക് വിധേയനായ ഫെഡറര്‍ മല്‍സരശേഷം കാല്‍മുട്ടിന് ബുദ്ധിമുട്ടുണ്ടെന്ന് സൂചിപ്പിച്ചു. മുട്ടിന് കൂടുതല്‍ ഭാരം നല്‍കുന്നത് കാലിനെ ബാധിക്കുന്നു. വിംബിള്‍ഡണിന് മുന്നോടിയായി കുറച്ച്…

Read More

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് തയ്യാറെടുത്ത് ഇന്ത്യ; പരിശീലനം ഇന്ന് ആരംഭിക്കും

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീം ഇന്ന് പരിശീലനം തുടങ്ങും. മൂന്ന് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയാണ് താരങ്ങൾ പരിശീലനത്തിന് ഇറങ്ങുന്നത്. ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് മുംബൈയിൽ പതിനാല് ദിവസത്തെ ക്വാറന്റൈൻ മുംബൈയിൽ താരങ്ങൾ പൂർത്തിയാക്കിയിരുന്നു. ഇതിനാലാണ് ഇംഗ്ലണ്ടിൽ ക്വാറന്റൈൻ ദിവസങ്ങളിൽ ഇളവ് നൽകിയത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശപ്പോരിൽ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഈ മാസം പതിനെട്ടിനാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് തുടക്കമാകുന്നത്. ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയും ഇന്ത്യ കളിക്കും.

Read More

ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയേക്കും; ബിസിസിഐ സമ്മതം മൂളിയെന്ന് സൂചന

ടി20 ലോകകപ്പ് ഇന്ത്യയിൽ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാത്ത സാഹചര്യത്തിൽ യുഎഇ, ഒമാൻ എന്നിവിടങ്ങളിലേക്ക് ലോകകപ്പ് മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. ബിസിസിഐ ഇക്കാര്യത്തിൽ സമ്മതം അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആതിഥേയത്വം വഹിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഐസിസി ജൂൺ 28 വരെ ബിസിസിഐക്ക് സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ വെച്ച് ടൂർണമെന്റ് നടത്തുന്നതിനോട് ഐസിസിക്ക് താത്പര്യമില്ല. ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യയിൽ സ്ഥിതി വഷളായേക്കുമെന്നാണ് ആശങ്ക. ഇതെല്ലാം കണക്കിലെടുത്താണ്…

Read More

ലോകകപ്പ് യോഗ്യത: ചിലിക്കെതിരെ അർജന്റീനക്ക് സമനില കുരുക്ക്

  ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനക്ക് സമനില ഷോക്ക്. ചിലിയാണ് അർജന്റീനയെ 1-1 സമനിലയിൽ കുരുക്കിയത്. ലാറ്റിനമേരിക്കൻ മേഖല യോഗ്യതാ റൗണ്ടിൽ ബ്രസീലിനെ മറികടന്ന് ഒന്നാമത് എത്താനുള്ള അർജന്റീനയുടെ മോഹത്തിനാണ് തിരിച്ചടിയേറ്റത് അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 11 പോയിന്റുള്ള അർജന്റീന രണ്ടാമതാണ്. നാല് കളികളിൽ നിന്ന് 11 പോയിന്റുമായി ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങളിൽ ഒരെണ്ണം മാത്രം വിജയിച്ച ചിലി ആറാം സ്ഥാനത്താണ് 23ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിൽ എത്തിച്ച് മെസി അർജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു….

Read More

2022 ലോക കപ്പ് ഫുട്ബാള്‍ യോഗ്യത; ഇന്ത്യ-ഖത്തര്‍ പോരാട്ടം ഇന്ന് ദോഹയില്‍

ദോഹ: ലോക കപ്പ് ഫുട്ബാള്‍ രണ്ടാം പാദ യോഗ്യത മത്സരത്തില്‍ ഖത്തര്‍ ഇന്ന് ഇന്ത്യയെ നേരിടും. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഏഷ്യന്‍ പാദ ഗ്രൂപ്പ് ഇയില്‍ ഖത്തര്‍ ഒന്നാമതും ഇന്ത്യ നാലാമതുമാണ്. 2019-ല്‍ നടന്ന ഖത്തറിലെ ആദ്യ പാദ ഇന്ത്യ-ഖത്തര്‍ പോരാട്ടത്തില്‍ ഖത്തറിനെ സമനിലയില്‍ പിടിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത് നേട്ടമായി വിലയിരുത്തുന്നു. കൊവിഡ് വ്യാപനം മൂലം ഏഷ്യയിലെ ഏകീകൃത ഗ്രൂപ്പ് വേദി എന്ന നിലയിലാണ് ഖത്തറില്‍ ഇന്ത്യയടക്കമുള്ള ടീമുകളുടെ ബാക്കിയുള്ള മത്സരങ്ങള്‍…

Read More

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യൻ ടീം ഇന്ന് ഇംഗ്ലണ്ടിലേക്ക്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി ഇന്ത്യൻ ടീം ഇന്ന് യാത്ര തിരിക്കും. ക്വാറന്റൈനും കൊവിഡ് പരിശോധനകളും പൂർത്തിയാക്കിയാണ് ടീം മുംബൈയിൽ നിന്ന് പുറപ്പെടുന്നത്. ഈ മാസം 18 മുതൽ 22 വരെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ. ന്യൂസിലാൻഡാണ് ഇന്ത്യയുടെ യാത്രയ്ക്ക് മുമ്പായി കോച്ച് രവിശാസ്ത്രിയും ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈകുന്നേരം അഞ്ച് മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയുണ്ട്   ഓഗസ്റ്റ്…

Read More

ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക്; സിറ്റിയെ ഒരു ഗോളിന് തകർത്തു

ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക്. മാഞ്ചസ്റ്റർ സിറ്റിയെ ഏകപകീക്ഷമായ ഒരു ഗോളിനാണ് ചെൽസി തകർത്തത്. ഇംഗ്ലീഷ് ക്ലബ്ബുകൾ തമ്മിലുള്ള പോരാട്ടം കണ്ട മത്സരത്തിൽ 42ാം മിനിറ്റിലാണ് ചെൽസിക്ക് വേണ്ടി കായ് ഹാവെർഡ്‌സ് വിജയഗോൾ നേടിയത്. ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടില്ലെന്ന റെക്കോർഡ് തിരുത്താനായാണ് പെപ് ഗാർഡിയോളയുടെ സിറ്റി കലാശപ്പോരിനിറങ്ങിയത്. മധ്യനിരയിലെ ശക്തികേന്ദ്രങ്ങളായിരുന്ന ഫെർണാണ്ടീഞ്ഞോ, റോഡ്രി എന്നീ താരങ്ങളെ പുറത്തിരുത്തി മുൻനിരക്ക് പ്രാമുഖ്യം നൽകിയതാണ് സിറ്റിക്ക് വിനയായത്. 2012ന് ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം…

Read More

ഒടുവിൽ പ്രഖ്യാപനം വന്നു: ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടത്തും

കൊവിഡിനെ തുടർന്ന് നിർത്തിവെച്ച ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങൾ യുഎഇയിൽ നടത്തും. ബിസിസിഐ യോഗത്തിന് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായാണ് ശേഷിക്കുന്ന 31 മത്സരങ്ങൾ നടത്തുക. ഈ സമയത്ത് ഇന്ത്യയിൽ മോശം കാലാവസ്ഥയായിരിക്കുമെന്നതുകൂടി കണക്കിലെടുത്താണ് ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റിയത് സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെയാകും മത്സരങ്ങൾ ടനക്കുക. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഐപിഎൽ തുടങ്ങാനാണ് ബിസിസിഐ ഒരുങ്ങുന്നത്. ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

Read More

തിരക്കിട്ട ഷെഡ്യൂൾ: ഐപിഎൽ പുനരാരംഭിച്ചാൽ ഓസ്‌ട്രേലിയൻ താരങ്ങൾ കളിച്ചേക്കില്ല

കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ സീസൺ പുനരാരംഭിക്കുമ്പോൾ ഓസ്ട്രേലിയൻ താരങ്ങൾ കളിച്ചേക്കില്ല എന്ന് റിപ്പോർട്ട്. ലോകകപ്പിന് തൊട്ടുമുമ്പ് വരെ രാജ്യാന്തര മത്സരങ്ങൾ ഉള്ളതാണ് കാരണം. ഇനിയുള്ള മാസങ്ങളിൽ ഓസ്ട്രേലിയയ്ക്ക് വിൻഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളാണുള്ളത്. പേസ് ബൗളർ പാറ്റ് കമ്മിൻസ്, ഓപ്പണർ ഡേവിഡ് വാർണർ എന്നിവർക്ക് വിൻഡീസ് പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. വിൻഡീസുമായുള്ള പരമ്പരയ്ക്ക് ശേഷം ബംഗ്ലാദേശ് പര്യടനം, ഐപിഎൽ, ടി20 ലോകകപ്പ് എന്നിവ അടുത്തടുത്താണ് ഷെഡ്യൂൾ ചെയ്യപ്പെട്ടിരിക്കുന്നത്. ഇക്കാരണത്താലാണ് ഓസ്ട്രേലിയൻ താരങ്ങൾ ഐപിഎല്ലിൽ നിന്ന് വിട്ട്…

Read More