അവസാന പന്തുവരെ നീണ്ട ആവേശപ്പോര്; ഒടുവിൽ കോഹ്ലിപടക്ക് ജയം ഒരു റണ്ണിന്

  ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ ഒരു റൺസിന് പരാജയപ്പെടുത്തി ബാംഗ്ലൂർ വീണ്ടും പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. ഡൽഹിയുടെ പോരാട്ടം 170 റൺസിലൊതുങ്ങി അവസാന ഓവറിൽ ഡൽഹിക്ക് വിജയിക്കാനായി വേണ്ടത് 14 റൺസായിരുന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ ഓവറിൽ നേടാനായത് 12 റൺസും. അവസാന രണ്ടു പന്തുകളിൽ ബൗണ്ടറി നേടിയെങ്കിലും വിജയത്തിലേക്ക് അതു തികയുമായിരുന്നില്ല. ഷിംറോൺ ഹേറ്റ്‌മെയറുടെ വെടിക്കെട്ടാണ് ഡൽഹിയെ വിജയത്തിന് അരികിൽ വരെ…

Read More

ടോസിന്റെ വിജയം ഡൽഹിക്ക്; ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും

  ഐപിഎല്ലിൽ ഇന്ന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്-ഡൽഹി ക്യാപിറ്റൽസ് പോരാട്ടം. ടോസ് നേടിയ ഡൽഹി നായകൻ റിഷഭ് പന്ത് ബാംഗ്ലൂരിനെ ബാറ്റിംഗിന് അയച്ചു. വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ എന്നിവർ ബാംഗ്ലൂരിനായി ഓപൺ ചെയ്യും. മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന് ഇന്നും അവസരം ലഭിച്ചില്ല തുടർച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് ഡൽഹി ഇന്നിറങ്ങുന്നത്. അതേസമയം നാല് വിജയങ്ങൾക്ക് ശേഷമേറ്റ തോൽവിയുടെ ആഘാതത്തിൽ നിന്ന് കരകയറുകയാണ് ബാംഗ്ലൂരിന്റെ ലക്ഷ്യം. ഇന്ന് ജയിക്കുന്ന ടീം ചെന്നൈയെ പിന്തള്ളി ഒന്നാം സ്ഥാനത്ത്…

Read More

ഐപിഎല്‍ മാറ്റിവെയ്‌ക്കുമോ; നിലപാട് അറിയിച്ച് ബിസിസിഐ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മാറ്റിവെയ്‌ക്കുമോയെന്ന ചോദ്യങ്ങളോട് പ്രതികരിച്ച് ബിസിസിഐ. ഐപിഎല്‍ മാറ്റിവെയ്‌ക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് ബിസിസിഐ അധികൃതര്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് വ്യാപനത്തിനിടെ കോടികള്‍ ചെലവിട്ട് നടത്തുന്ന ഐപിഎല്‍ മത്സരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഐപിഎല്‍ നിലവില്‍ നടക്കുന്നതുപോലെ തന്നെ മുന്നോട്ടുപോകുമെന്നും ആരെങ്കിലും ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് നല്ലതാണെന്നും ബിസിസിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ, ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിനും…

Read More

ആർ സി ബിയുടെ കുതിപ്പിന് തടയിട്ട് ധോണിപ്പട; ചെന്നൈയുടെ വിജയം 69 റൺസിന്

  ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ 69 റൺസിന് തകർത്ത് ചെന്നൈ സൂപ്പർ കിംഗ്‌സ്. തോൽവിയറിയാതെ നാല് ജയവുമായി എത്തിയ ആർ സി ബി ഒടുവിൽ ചെന്നൈക്ക് മുന്നിൽ മുട്ടുകുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 4 വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ബാംഗ്ലൂർ 9 വിക്കറ്റ് നഷ്ടത്തിൽ 122 റൺസിലൊതുങ്ങി 34 റൺസെടുത്ത ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറർ. മാക്‌സ് വെൽ 22 റൺസും ജമീസൺ 16 റൺസും മുഹമ്മദ്…

Read More

കോഹ്ലിയും-ധോണിയും തമ്മിലുള്ള അങ്കം: ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തെരഞ്ഞെടുത്തു

  ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. ടോസ് നേടിയ ചെന്നൈ നായകൻ ധോമി ബാറ്റിംഗ് തെരഞ്ഞെടുത്തു. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം സീസണിൽ കളിച്ച നാല് കളികളും ജയിച്ച് തകർപ്പൻ ഫോമിലാണ് ബാംഗ്ലൂർ. പോയിന്റ് ടേബിളിൽ ഒന്നാമതാണ് അവർ. മൂന്ന് ജയമുള്ള ചെന്നൈ പോയിന്റ് ടേബിളിൽ രണ്ടാമതാണ്. ശക്തമായ ബാറ്റിംഗ്, ബൗളിംഗ് നിരയാണ് ഇരു ടീമുകളുടെയും ശക്തി. ചെന്നൈ ടീം: ഡുപ്ലെസിസ്, റിതുരാജ് ഗെയ്ക്ക് വാദ്,…

Read More

നായകന്റെ സെൻസിബിൾ ഇന്നിംഗ്‌സ്; വിജയവഴിയിൽ തിരികെയെത്തി രാജസ്ഥാൻ

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് രണ്ടാം ജയം. ന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറ് വിക്കറ്റിനാണ് രാജസ്ഥാൻ പരാജയപ്പെടുത്തിയത്. വിജയലക്ഷ്യമായ 134 റൺസ് ഏഴ് പന്തുകൾ ശേഷിക്കെ രാജസ്ഥാൻ മറികടന്നു വമ്പനടികൾക്ക് മുതിരാതെ സെൻസിബിളായ ഇന്നിംഗ്‌സാണ് സഞ്ജു സാംസണിൽ നിന്നുണ്ടായത്. 41 പന്തിൽ ഒരു സിക്‌സും രണ്ട് ഫോറും സഹിതം 42 റൺസുമായി പുറത്താകാതെ നിന്ന സഞ്ജുവിന്റെ ബാറ്റിൽ നിന്നുമാണ് വിജയ റൺ പിറന്നതും. യശശ്വി ജയ്‌സ്വാൾ 22, ശിവം ദുബെ 22, ഡേവിഡ് മില്ലർ…

Read More

നടൻ വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും വിവാഹിതരായി

തമിഴ് നടൻ വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി. ഹൈദരാബാദിൽ വെച്ചാണ് വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട് ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് ജനപ്രീതിയുള്ള നടനാണ് വിഷ്ണു വിശാൽ. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവാണ് ജ്വാല

Read More

സീസണിലെ ആദ്യ ജയം കുറിച്ച് സൺ റൈസേഴ്‌സ്; പഞ്ചാബിനെ തകർത്തത് ഒമ്പത് വിക്കറ്റിന്

  ഐപിഎല്ലിൽ സീസണിലെ ആദ്യ ജയം സ്വന്തമാക്കി സൺ റൈസേഴ്‌സ് ഹൈദരാബാദ്. പഞ്ചാബ് കിംഗ്‌സിനെ ഒമ്പത് വിക്കറ്റിനാണ് ഹൈദരാബാദ് തകർത്തത്. വിജയലക്ഷ്യമായ 121 റൺസ് 18.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സൺ റൈസേഴ്‌സ് മറികടന്നു ജോണി ബെയിസ്‌റ്റോയുടെ അർധ സെഞ്ച്വറിയാണ് വിജയത്തിലേക്ക് സൺ റൈസേഴ്‌സിനെ വഴികാണിച്ചത്. ബെയിർസ്‌റ്റോ 56 പന്തിൽ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 63 റൺസെടുത്തു. ഡേവിഡ് വാർണർ 37 റൺസെടുത്ത് പുറത്തായി. കെയ്ൻ വില്യംസൺ 16 റൺസുമായി പുറത്താകാതെ…

Read More

ഐപിഎല്ലില്‍ രാഹുല്‍-വാര്‍ണര്‍ പോരാട്ടം; ടോസ് നേടിയ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യും

  ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറങ്ങളുമായാണ് സണ്‍ റൈസേഴ്‌സ് ഇറങ്ങുന്നത്. കെയ്ന്‍ വില്യംസണ്‍, സിദ്ധാര്‍ഥ് കൗള്‍, കേദാര്‍ ജാദവ് എന്നിവര്‍ അന്തിമ ഇലവനിലെത്തി. മുജീബ് റഹ്മാന്‍, മനീഷ് പാണ്ഡെ, അബ്ദുല്‍സമദ് എന്നിവരെയാണ് പുറത്തിരുത്തുന്നത്. പഞ്ചാബില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഫേബിയന്‍ അലന്‍, മൊയിസസ് ഹെന്റിക്കസ് എന്നിവര്‍ ഇന്ന് കളിക്കും. മത്സരം ആദ്യ ഓവര്‍ പൂര്‍ത്തിയായപ്പോള്‍…

Read More

ചെന്നൈക്ക് മികച്ച സ്‌കോർ; രാജസ്ഥാന് വിജയലക്ഷ്യം 189 റൺസ്

  ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 20 ഓവറിൽ ചെന്നൈ 9 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എടുത്തു. ഒരു ഘട്ടത്തിൽ സ്‌കോർ 200 കടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മധ്യ ഓവറുകളിൽ രാജസ്ഥാൻ ബൗളർമാർ നടത്തിയ പ്രകടനമാണ് ചെന്നൈയെ ഇതിൽ നിന്നും പിടിച്ചു കെട്ടിയത്. സ്‌കോർ 25ൽ നിൽക്കെ ചെന്നൈക്ക് റിതുരാജ് ഗെയ്ക്ക് വാദിനെ നഷ്ടപ്പെട്ടു. 10 റൺസാണ് റിതുരാജ് എടുത്തത്. സ്‌കോർ 45ൽ നിൽക്കെ 33 റൺസെടുത്ത ഡുപ്ലെസിസും…

Read More