ഡല്‍ഹി: ഐപിഎല്ലില്‍ മുംബൈക്കെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് വെടിക്കെട്ട്. അമ്പാട്ടി റായിഡു(72), ഫഫ് ഡു പ്ലിസ്സിസ് (50), മോയിന്‍ അലി (58) എന്നിവര്‍ ചേര്‍ന്നാണ് മുംബൈക്കെതിരേ ബാറ്റിങ് വിസ്മയം തീര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് നേടിയത്. 27 പന്തില്‍ ഏഴ് സിക്‌സറുകളുടെ അകമ്പടിയോടെയാണ് റായിഡു 72* റണ്‍സ് നേടിയത്. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങിനയക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ സ്റ്റാര്‍ ഋതുരാജ് നാല് റണ്‍സെടുത്ത് തുടക്കത്തില്‍ തന്നെ പുറത്തായിരുന്നു. എന്നാല്‍ ഫഫ് ഡു പ്ലിസ്സിസും (28 പന്തില്‍ 50) മോയിന്‍ അലിയും (36 പന്തില്‍ 58) ചേര്‍ന്ന് മുംബൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലിചതച്ചു. തുടര്‍ന്നായിരുന്നു റായിഡുവിന്റെ പ്രകടനം. 22 റണ്‍സ് നേടി ജഡേജയും പുറത്താവാതെ നിന്നു.മുംബൈയ്ക്കായി പൊള്ളാര്‍ഡ് രണ്ട് വിക്കറ്റ് നേടി.
The Best Online Portal in Malayalam