ലൈവ് ചാറ്റിനിടെ വംശീയ പരാമർശം നടത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്. ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് സംഭവം. ജത് കൽസാൻ എന്ന ദളിത് പ്രവർത്തകൻ നൽകിയ പരാതിയിലാണ് ഹരിയാന പോലീസ് കേസെടുത്തത്.
2020ൽ രോഹിത് ശർമ്മയുമൊത്തുന്ന ഇൻസ്റ്റഗ്രാം ചാറ്റിനിടെയായിരുന്നു സ്പിന്നർ യുസ്വേന്ദ്ര ചഹാലിനെതിരെ യുവരാജിന്റെ വംശീയ പരാമർശം. ഭാംഗി എന്നായിരുന്നു ഇൻസ്റ്റ ലൈവിൽ യുവരാജിന്റെ പരാമർശം. ദളിതരെ അധിക്ഷപിച്ചുവെന്ന് കാണിച്ചാണ് പരാതി. എട്ട് മാസങ്ങൾക്ക് ശേഷമാണ് താരത്തിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.