ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ 7 വഞ്ചനാ കേസുകൾ കൂടി. കാസർകോട് ടൗൺ സ്‌റ്റേഷനിലാണ് കമറുദ്ദീന്റെയും ഫാഷൻ ഗോൾഡ് എംഡി പൂക്കോയ തങ്ങളുടെയും പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തത്.
തൃക്കരിപ്പൂർ, വലിയപറമ്പ, പടന്ന, പയ്യന്നൂർ സ്വദേശികളായ ആറ് പേരിൽ നിന്നായി 88.55 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് ചന്തേരയിലെ കേസുകൾ. ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെന്ന ചെറുവത്തൂർ സ്വദേശിയുടെ പരാതിയിലാണ് കാസർകോട് സ്‌റ്റേഷനിലെ കേസ്. എം സി കമറുദ്ദീനെതിരെ ഇതോടെ 63 വഞ്ചനാ കേസുകളായി.