നെഞ്ചുവേദന : സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊൽക്കത്ത : നെഞ്ചു വേദനയെ തുടര്‍ന്ന് ബി സി സി ഐ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനുമായ സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിട്ടുള്ളത്. സഹായിക്കൊപ്പം സ്വന്തം കാറിലാണ് അദ്ദേഹം ആശുപത്രിയിലെത്തിയതെന്ന് ബംഗാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയിലേക്ക് എത്തിയ ഉടന്‍ തന്നെ അദ്ദേഹത്തെ എമര്‍ജന്‍സി റൂമിലേക്ക് മാറ്റിയിരിക്കുകയാണ്. നേരത്തെ ജനുവരി ആദ്യ വാരം പതിവ് വ്യായാമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതമാണെന്ന് വ്യക്തമായതിന്…

Read More

760 ഗോളുകളുമായി ചരിത്രം കുറിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ; സൂപ്പർ കപ്പ് യുവന്റസിന്

ഇറ്റാലിയൻ സൂപ്പർ കപ്പ് കിരീടം യുവന്റസിന്. നാപോളിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് യുവന്റസ് സൂപ്പർ കപ്പ് ജേതാക്കളായത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ആൽവാരോ മൊറാട്ട എന്നിവരാണ് യുവന്റസിനായി സ്‌കോർ ചെയ്തത്. ഈ ഗോളോടെ അന്താര്ഷ്ട്ര കരിയറിൽ റൊണാൾഡോയുടെ ഗോൾ നേട്ടം 760 ആയി ഉയർന്നു രാജ്യത്തിനും വിവിധ ക്ലബ്ബുകൾക്കുമായാണ് റൊണാൾഡോ 760 ഗോളുകൾ സ്വന്തമാക്കിയത്. ഓസ്ട്രിയൻ ഇതിഹാസം ജോസഫ് ബികാന്റെ 759 ഗോളെന്ന റെക്കോർഡാണ് റൊണാൾഡോ മറികടന്നത്. 757 ഗോളെന്ന പെലെയുടെ റെക്കോർഡ് നേരത്തെ…

Read More

760 ഗോളുകളുമായി ചരിത്രം കുറിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ; സൂപ്പർ കപ്പ് യുവന്റസിന്

ഇറ്റാലിയൻ സൂപ്പർ കപ്പ് കിരീടം യുവന്റസിന്. നാപോളിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് യുവന്റസ് സൂപ്പർ കപ്പ് ജേതാക്കളായത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ആൽവാരോ മൊറാട്ട എന്നിവരാണ് യുവന്റസിനായി സ്‌കോർ ചെയ്തത്. ഈ ഗോളോടെ അന്താര്ഷ്ട്ര കരിയറിൽ റൊണാൾഡോയുടെ ഗോൾ നേട്ടം 760 ആയി ഉയർന്നു രാജ്യത്തിനും വിവിധ ക്ലബ്ബുകൾക്കുമായാണ് റൊണാൾഡോ 760 ഗോളുകൾ സ്വന്തമാക്കിയത്. ഓസ്ട്രിയൻ ഇതിഹാസം ജോസഫ് ബികാന്റെ 759 ഗോളെന്ന റെക്കോർഡാണ് റൊണാൾഡോ മറികടന്നത്. 757 ഗോളെന്ന പെലെയുടെ റെക്കോർഡ് നേരത്തെ…

Read More

വരുന്ന ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കും

വരുന്ന ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കും. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് സഞ്ജുവിന്റെ നിയമനം. രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാനുള്ള പുതിയ ഉത്തരവാദിത്വം ബഹുമതിയായാണ് കാണുന്നതെന്ന് സഞ്ജു പ്രതികരിച്ചു. ‘രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായുള്ള നിയമനം യഥാര്‍ത്ഥത്തില്‍ ഒരു ബഹുമതി തന്നെയാണ്. എക്കാലവും എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ടീമാണിത്. ദീര്‍ഘകാലം ഈ ടീമിനായി കളിക്കാനുള്ള ഭാഗ്യം…

Read More

‘മതി മറന്നുള്ള ആഘോഷം വേണ്ട, ഇംഗ്ലണ്ട് വീട്ടിലേക്ക് വരുന്നുണ്ട്’; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി കെവിന്‍ പീറ്റേഴ്‌സണ്‍

ഓസീസിനെതിരായ പരമ്പര നേട്ടത്തിന്റെ സന്തോഷത്തില്‍ ഇരിക്കുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. മതിമറന്ന് ആഘോഷിക്കുന്നതില്‍ കരുതല്‍ വേണമെന്നും, ഏതാനും ദിവസത്തിനുള്ളില്‍ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് വരുന്നുണ്ടെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു. ‘എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് നേടിയ ഈ ജയം ആഘോഷിക്കുക. എന്നാല്‍ ഇംഗ്ലണ്ട് എന്ന കരുത്തരായ സംഘം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങളുടെ വീട്ടിലേക്ക് വരുന്നുണ്ട്. അവരെ തോല്‍പ്പിക്കാന്‍ സാധിക്കണം. ജാഗ്രതയോടെ ഇരിക്കൂ. മതിമറന്ന് ആഘോഷിക്കുന്നതില്‍ കരുതല്‍ വേണം’ ട്വിറ്ററില്‍ കെവിന്‍ പീറ്റേഴ്സണ്‍ ട്വിറ്ററില്‍ കുറിച്ചു….

Read More

ഹര്‍ഭജന്‍ സിങ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വിട്ടു

ചെന്നൈ: മുന്‍ ഇന്ത്യന്‍ താരമായ ഹര്‍ഭജന്‍ സിങ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വിട്ടു. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള തന്റെ കരാര്‍ അവസാനിപ്പിക്കുന്നുവെന്ന് താരം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഏപ്രിലില്‍ ആരംഭിക്കുന്ന ഐപിഎല്ലിന് മുന്നോടിയായി സിഎസ്‌കെ ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പേരുകള്‍ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കാനിരിക്കെയാണ് 40 കാരനായ താരത്തിന്റെ പിന്‍മാറ്റം. കഴിഞ്ഞ തവണത്തെ ഐപിഎല്ലില്‍ നിന്നും വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടികാട്ടി താരം പിന്‍മാറിയിരുന്നു. രണ്ട് വര്‍ഷം സിഎസ്‌കെയ്ക്കു വേണ്ടി കളിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഹര്‍ഭജന്‍ അറിയിച്ചു.

Read More

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്; നട്ടു, പൃഥ്വി ഔട്ട്; ഹാര്‍ദ്ദിക്ക്, ഇഷാന്ത് ഇന്‍

മുംബൈ: ഇംഗ്ലണ്ടിനെതിരായി ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഓസിസിനെതിരായ അവസാന ടെസ്റ്റില്‍ നിന്നും വിട്ടു നിന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, പരിക്കേറ്റ ഇഷാന്ത് ശര്‍മ്മ, ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പട്ടേല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. പുതുമുഖ താരം നടരാജന്‍, പൃഥ്വി ഷാ എന്നിവര്‍ ടീമില്‍ ഇടം നേടിയില്ല. പരിക്കേറ്റ രവിന്ദ്ര ജഡേജയെയും ആദ്യ രണ്ട് ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അക്‌സര്‍ പട്ടേലിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓസിസിനെതിരേ മികച്ച ബൗളിങ് കാഴ്ച വച്ച…

Read More

സീനിയർ താരങ്ങളുടെ അഭാവം, വില്ലനായി പരുക്ക്, വംശീയാധിക്ഷേപം: ടീം ഇന്ത്യ പരാജയപ്പെടുത്തിയത് ഓസ്‌ട്രേലിയയെ മാത്രമല്ല

ഐതിഹാസികം എന്ന് വിശേഷിപ്പക്കണം ബ്രിസ്‌ബേൻ ടെസ്റ്റിലെ ഇന്ത്യയുടെ വിജയത്തെ. അത്രയേറെ വെല്ലുവിളികൾ നേരിട്ടാണ് ഇന്ത്യ ഓസീസ് മണ്ണിൽ ജയം സ്വന്തമാക്കിയതും പരമ്പര നേട്ടം ആഘോഷിച്ചതും. ആദ്യ ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ കോഹ്ലി നാട്ടിലേക്ക് മടങ്ങിയതോടെ ഇന്ത്യൻ ടീം കത്തിത്തീരുമെന്ന് പ്രവചിച്ചവരുടെ മുന്നിലാണ് രഹാനെയും സംഘവും തല ഉയർത്തി നിൽക്കുന്നത് കോഹ്ലിയുടെ അഭാവം വലിയ തിരിച്ചടി നൽകുമെന്ന ക്രിക്കറ്റ് വിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാൽ രഹാനെ ടീമിനെ ഏറ്റെടുക്കുകയായിരുന്നു. മെൽബൺ ടെസ്റ്റിൽ ജയത്തോടെ ഇന്ത്യ പരമ്പരയിലേക്ക് തിരികെ എത്തി. ഇതിനിടെ…

Read More

ബ്രിസ്‌ബേനിൽ ചരിത്രം കുറിച്ച് ഇന്ത്യ; ഓസീസിനെ മൂന്ന് വിക്കറ്റിന് തകർത്തു, പരമ്പര സ്വന്തം

സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്ന രീതിയൊക്കെ പഴങ്കഥ. ഓസ്‌ട്രേലിയയെ അവരുടെ മണ്ണിൽ ചെന്ന് മുട്ടുകുത്തിച്ച ടീം ഇന്ത്യയാണ് ഇന്ന്. ബ്രിസ്‌ബേൻ ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. മൂന്ന് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തകർത്തത്. ഇതോടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. വിജയലക്ഷ്യമായ 328 റൺസ് ഇന്ത്യ പതിനെട്ട് പന്തുകൾ ശേഷിക്കെ മറികടന്നു. ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിനം ഏകദിന രീതിയിലേക്കും അവസാന ഓവറുകളിൽ ടി20 രീതിയിലേക്കും മാറുന്നതാണ് ബ്രിസ്‌ബേനിൽ കണ്ടത് 33 വർഷമായി ബ്രിസ്‌ബേനിൽ പരാജയം അറിഞ്ഞിട്ടില്ലെന്ന ഓസീസ്…

Read More

ഗില്ലിന് 9 റൺസ് അകലെ സെഞ്ച്വറി നഷ്ടം; ഇന്ത്യക്ക് വിജയലക്ഷ്യം 190 റൺസ് അകലെ

ബ്രിസ്‌ബേൻ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അഞ്ചാം ദിനമായ ഇന്ന് ബാറ്റിംഗ് തുടരുന്ന ഇന്ത്യ നിലവിൽ 2 വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് എന്ന നിലയിലാണ്. മികച്ച രീതിയിൽ കളിച്ചുവന്ന ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടപ്പെട്ടത് ഇന്ത്യക്ക് തിരിച്ചടിയായി 91 റൺസിനാണ് ഗിൽ പുറത്തായത്. എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 146 പന്തിലാണ് ഗിൽ 91 റൺസ് എടുത്തത്. സ്‌കോറിംഗ് ഉയർത്തുന്നതിനിടെ ലിയോണിന്റെ പന്തിൽ സ്മിത്തിന് ക്യാച്ച് നൽകിയാണ് ഗിൽ പുറത്തുപോയത് നിലവിൽ 26 റൺസുമായി പൂജാരയും…

Read More