ധോണിക്ക് രക്ഷിക്കാനായില്ല, ഹൈദരാബാദിനോടും ചെന്നൈ തോറ്റു
ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സിന് വീണ്ടും തോല്‍വി. സണ്‍റൈസേഴ്‌സിന് എതിരെയും ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍വി രുചിച്ചു. ഹൈദരാബാദ് ഉയര്‍ത്തിയ 165 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈയുടെ പോരാട്ടം 157 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. സീസണില്‍ ചെന്നൈയുടെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണിത്. ക്രീസില്‍ നേരത്തെ കടന്നുവന്നിട്ടും ടീമിനെ ജയിപ്പിക്കാന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് കഴിഞ്ഞില്ല. തോല്‍വിയോടെ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അവസാനസ്ഥാനത്ത് തുടരുകയാണ്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാറും ടി നടരാജനും അബ്ദുല്‍…