ഐപിഎൽ; സിഎസ്‌കെ x ഡല്‍ഹി, ജയം ധോണിക്ക് അഭിമാന പ്രശ്‌നം, കണക്കുകളില്‍ സിഎസ്‌കെ
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ഏഴാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും ഇന്ന് നേര്‍ക്കുനേര്‍. രണ്ട് മത്സരം പൂര്‍ത്തിയാക്കിയ ചെന്നൈ ഒരു മത്സരത്തില്‍ തോല്‍ക്കുകയും ഒരു മത്സരത്തില്‍ ജയിക്കുകയും ചെയ്തപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ സൂപ്പര്‍ ഓവറില്‍ വീഴ്ത്തിയ കരുത്തുമായാണ് ഡല്‍ഹിയുടെ വരവ്. കണക്കുകളില്‍ സിഎസ്‌കെ ഏറെ മുന്നിലാണെങ്കിലും ഇത്തവണത്തെ ഡല്‍ഹി നിരയെ വീഴ്ത്തുക ധോണിക്കും സംഘത്തിനും എളുപ്പമാവില്ല, ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാവും മത്സരം. ധോണിക്ക്…