കനേറിയന്‍ മിഡ്-ഫീല്‍ഡര്‍ വിസെന്റ് ഗോമസ് കേരള ബ്ലാസ്റ്റേഴ്‌സില്‍
കൊച്ചി: ഐഎസ്എലിന്റെ വരാനിരിക്കുന്ന സീസണില്‍ സ്പാനിഷ് ഫുട്‌ബോള്‍ താരം വിസെന്റ് ഗോമസ് കേരള ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ട് കെട്ടും.വിസെന്റ് ഗോമസുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് കരാറില്‍ ഒപ്പിട്ടു.ലാസ് പല്‍മാസില്‍ ജനിച്ച ഡിഫെന്‍സീവ് മിഡ്ഫീല്‍ഡറായ വിസെന്റ് 2007 ല്‍ സ്പാനിഷ് നാലാം ഡിവിഷന്‍ ടീമായ എ ഡി ഹുറാക്കാനൊപ്പം സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. തന്റെ ഹോം ടീമില്‍ ചേരുന്നതിനു മുന്‍പ് അദ്ദേഹം 2 സീസണുകളില്‍ എ ഡി ഹുറാക്കിന് വേണ്ടി കളിക്കളത്തില്‍ ഇറങ്ങിയിട്ടുണ്ട്. മികച്ച മിഡ്ഫീല്‍ഡറായ ഇദ്ദേഹത്തിന് പിന്നീട് ലാസ്…