സഞ്ജു, സ്മിത്ത് ഷാര്‍ജയില്‍ വെടിക്കെട്ട്, രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം
ഷാര്‍ജ: ഐപിഎല്ലില്‍ റണ്‍മഴ കണ്ട പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനു നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. അപ്രാപ്യമെന്നു തോന്നിച്ച വിജയലക്ഷ്യം അവിശ്വസനീയ ബാറ്റിങ് പ്രകടനത്തിലൂടെ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് രണ്ടു വിക്കറ്റിന് 223 റണ്‍സാണ് നേടിയത്. മറുപടിയില്‍ രാജസ്ഥാന്റെ മറുപടി ഇതിനേക്കാള്‍ ഗംഭീരമായിരുന്നു. മൂന്നു പന്തുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റിന് രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തി. മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും വെടിക്കെട്ട് ഇന്നിങ്‌സുമായി കളം വാണു. 85 റണ്‍സാണ്…