ഉദ്ഘാടന മത്സരത്തില്‍ ചെന്നൈക്ക് ജയം
അബുദാബി: ഉദ്ഘാടന മത്സരത്തിൽ തോറ്റ് തുടങ്ങുന്ന പതിവ് തെറ്റിക്കാതെ മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ അണിനിരന്ന ഐ.പി.എൽ 13-ാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് അഞ്ചു വിക്കറ്റ് ജയം. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ ചെന്നൈ മറികടന്നു. അർധ സെഞ്ചുറി നേടിയ അമ്പാട്ടി റായുഡു, ഫാഫ് ഡൂപ്ലെസിസ് എന്നിവരുടെ ഇന്നിങ്സുകളാണ് ചെന്നൈ വിജയത്തിൽ നിർണായകമായത്. 48 പന്തുകൾ നേരിട്ട റായുഡു മൂന്നു സിക്സും ആറു ഫോറുമടക്കം 71…