ഐപിഎൽ 2020: പരിചയസമ്പത്തിന്റെ കരുത്തില്‍ സിഎസ്‌കെ; ശക്തി, ദൗര്‍ബല്യം, അറിയേണ്ടതെല്ലാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ നിര തന്നെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എം എസ് ധോണിയെന്ന നായകന് കീഴില്‍ ഇതിനോടകം മൂന്ന് കിരീടങ്ങള്‍ സിഎസ്‌കെ സ്വന്തമാക്കി കഴിഞ്ഞു. രണ്ട് സീസണില്‍ വിലക്ക് ലഭിച്ചതിനാല്‍ വിട്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ടും തിരിച്ചുവന്ന കിരീടം നേടിയവരാണ് ആരാധകരുടെ ഈ മഞ്ഞപ്പട. ഇത്തവണയും മികച്ച താരങ്ങള്‍ സിഎസ്‌കെയില്‍ ഉണ്ടെങ്കിലും ചില തിരിച്ചടികള്‍ ടീം നേരിടുന്നുണ്ട്. യുഎഇയിലെ മൈതാനത്ത് ഇത്തവണത്തെ സിഎസ്‌കെയുടെ കരുത്തും ദൗര്‍ബല്യവും പരിശോധിക്കാം. സീനിയര്‍ ബാറ്റിങ് നിര കരുത്ത് മറ്റ് ടീമുകളെ…

Read More

യുഎസ് ഓപ്പണ്‍; തീം, മെദ്വദേവ്, സെറീനാ, അസറിന്‍കെ സെമിയില്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ സെമി ഫൈനല്‍ ലൈന്‍ അപ്പ് ആയി. വനിതാ വിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സെറീനാ വില്ല്യംസ് ബലാറസിന്റെ വിക്ടോറിയാ അസറിന്‍കയെ നേരിടും. ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയുടെ പിരാന്‍കോവയെ തോല്‍പ്പിച്ചാണ് സെറീനാ സെമിയില്‍ പ്രവേശിച്ചത്. ബെല്‍ജിയത്തിന്റെ മെര്‍ട്ടന്‍സിനെ തോല്‍പ്പിച്ചാണ് അസറിന്‍കയുടെ സെമി പ്രവേശനം. മറ്റൊരു സെമിയില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ജപ്പാന്റെ നയോമി ഒസാക്ക അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെ നേരിടും. പുരുഷ വിഭാഗം സിംഗിള്‍സില്‍ ഡൊമനിക്ക് തീം റഷ്യയുടെ ഡാനിയല്‍ മെദ്വദേവിനെ നേരിടും….

Read More

പോർച്ചുഗൽ ജേഴ്‌സിയിൽ രാജ്യാന്തര ഫുട്‌ബോളിൽ 100 ഗോളുകൾ; അപൂർവ നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

രാജ്യാന്തര ഫുട്‌ബോളിൽ 100 ഗോളുകൾ എന്ന നേട്ടം തികച്ച് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്‌ബോളിൽ രാജ്യത്തിനായി 100 ഗോളുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് ക്രിസ്റ്റിയാനോ. യൂറോപ്യൻ നാഷണൽസ് ലീഗിൽ സ്വീഡനെതിരായ മത്സരത്തിലാണ് റൊണാൾഡോ തന്റെ നൂറാം ഗോൾ സ്വന്തമാക്കിയത്. ഇറാൻ താരം അലി ഡെയ്യാണ് ഇതിന് മുമ്പ് രാജ്യാന്തര ഫുട്‌ബോളിൽ 100 ഗോൾ എന്ന നേട്ടം കൈവരിച്ചത്. 109 ഗോളുകളാണ് അദ്ദേഹം നേടിയത്. ഇത് മറികടക്കാൻ റൊണാൾഡോക്ക് 10 ഗോളുകൾ കൂടി മതി….

Read More

‘ഞങ്ങള്‍ ഏറ്റവും സന്തുലിതമായ ടീം’: റോയല്‍ ചലഞ്ചേഴ്‌സിനെ കുറിച്ച് കോഹ്‌ലി

2016 മുതല്‍ ഐ.പി.എല്ലിലെ ഏറ്റവും സന്തുലിതമായ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണെന്ന് നായകന്‍ വിരാട് കോഹ്‌ലി. 2016ല്‍ ഫൈനലിലെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെടുകയായിരുന്നു. ഇതുവരെയും കപ്പ് നേടാനായില്ലെങ്കിലും താരസമ്പന്നമായി എത്തുന്ന റോയല്‍ ചലഞ്ചേഴ്‌സ് ഇത്തവണയും വലിയ ആത്മവിശ്വാസത്തിലാണ്. ‘സത്യസന്ധമായി പറഞ്ഞാല്‍ 2016 മുതല്‍ ഏറ്റവും സന്തുലിതമായ ടീം ഞങ്ങളാണെന്നാണ് എനിക്ക് തോന്നുന്നത്. ആ ടീമില്‍ കളിക്കാന്‍ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. ആ അവസ്ഥ മികച്ച രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ട്. ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുള്ള…

Read More

ചെന്നൈക്ക് പിന്നാലെ ഡൽഹി ക്യാമ്പിലും കൊവിഡ് ബാധ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ടീം

ചെന്നൈ സൂപ്പർ കിംഗ്‌സിന് പിന്നാലെ മറ്റൊരു ഐപിഎൽ ടീമായ ഡൽഹി കാപിറ്റൽസിലും കൊവിഡ് ബാധ. ടീമിനൊപ്പമുള്ള അസി. ഫിസിയോ തെറാപ്പിസ്റ്റിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബൈയിലെത്തിയതിന് ശേഷം നടത്തിയ മൂന്നാം ടെസ്റ്റിലാണ് ഫലം പോസീറ്റീവായത്. അതേസമയം താരങ്ങളുമായോ മറ്റ് കോച്ചിംഗ് സ്റ്റാഫുകളുമായോ യാതൊരു വിധ സമ്പർക്കവും ഇദ്ദേഹത്തിനില്ലെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു. ചെന്നൈ സൂപ്പർ കിംഗ്‌സിൽ ബൗളർ ദീപക് ചാഹർ ഉൾപ്പെടെ 13 പേർക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. ദുബൈയിലേക്ക് പുറപ്പെടും മുമ്പേ രാജസ്ഥാൻ റോയൽസ്…

Read More

അപമര്യാദയായി പെരുമാറി: നൊവാക് ദ്യോക്കോവിച്ചിനെ യു എസ് ഓപണിൽ നിന്ന് പുറത്താക്കി

ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോക്കോവിച്ചിനെ യു എസ് ഓപണിൽ നിന്ന് പുറത്താക്കി. അപമര്യാദയായി പെരുമാറുകയും ലൈൻ അമ്പയറുടെ ദേഹത്തേക്ക് പന്ത് അടിച്ച് തെറിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി നാലാം റൗണ്ടിനിടെയാണ് സംഭവം. സർവ് നഷ്ടമായപ്പോൾ ക്ഷുഭിതനായ ദ്യോക്കോവിച്ച് അടിച്ചു തെറിപ്പിച്ച പന്ത് ലൈൻ റഫറിയുടെ ദേഹത്ത് കൊള്ളുകയായിരുന്നു. സ്പാനിഷ് താരം പാബ്ലോ ബുസ്റ്റക്കെതിരെ 5-6 എന്ന സ്‌കോറിൽ പിന്നിൽ നിൽക്കുകയായിരുന്നു താരം റഫറിമാർ കൂടിയാലോചിച്ചാണ് നടപടി സ്വീകരിച്ചത്. മനപ്പൂർവം ചെയ്തതല്ലെന്ന് ദ്യോക്കോവിച്ച് വ്യക്തമാക്കി. സംഭവത്തിൽ…

Read More

ഐ.പി.എല്‍ 2020 ഷെഡ്യൂള്‍; പ്രഖ്യാപനമെത്തി

ഐ.പി.എല്‍ 13ാം സീസണിനായുള്ള ദിവസങ്ങള്‍ അടുത്തിട്ടും വൈകുന്ന ഷെഡ്യൂള്‍ പ്രഖ്യാപനം ഇന്ന് നടക്കും. പുതിയ സീസണിലെ ഫിക്സ്ചര്‍ ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ അറിയിച്ചു. ആവശ്യമെങ്കില്‍ മല്‍സരങ്ങള്‍ പരസ്പരം മാറ്റാന്‍ കഴിയുന്ന തരത്തിലുള്ള ഷെഡ്യൂളായിരിക്കും ഇത്തവണത്തേതെന്നാണ് വിവരം. നിലവിലെ കോവിഡ് സാഹചര്യമാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍. കഴിഞ്ഞ മാസം അവസാനത്തോടെ ഷെഡ്യൂള്‍ പ്രഖ്യാപിക്കാനിരുന്നതാണെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ കളിക്കാരടക്കം 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇതില്‍ നിന്ന് ബി.സി.സി.ഐ പിന്തിരിയുകയായിരുന്നു. സെപ്റ്റംബര്‍ 19നാണ് ഐ.പി.എല്‍…

Read More

സൂപ്പര്‍ കിംഗ്‌സിലേക്കുള്ള റെയ്‌നയുടെ മടങ്ങി വരവ്; ഇനി ബി.സി.സി.ഐ കനിയണം

ഐ.പി.എല്‍ 13ാം സീസണില്‍ നിന്ന് സുരേഷ് റെയ്‌ന പിന്മാറിയ വിഷയത്തില്‍ ഇടപെട്ട് ബി.സി.സി.ഐ. സൂപ്പര്‍ കിംഗ്‌സിനൊപ്പം വീണ്ടും ഈ സീസണില്‍ ചേരാന്‍ റെയ്ന ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എന്തു കൊണ്ട് നേരത്തേ ടീം വിട്ട് നാട്ടിലേക്കു തിരികെ പോയി എന്നതിന്റെ യഥാര്‍ഥ കാരണം തങ്ങള്‍ക്കു അറിയേണ്ടതുണ്ടെന്ന് ഒരു ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി. ‘റെയ്നയുടെ പിന്‍മാറ്റത്തിന്റെ യഥാര്‍ഥ കാരണം ബി.സി.സി.ഐയ്ക്കു അറിഞ്ഞേ തീരൂ. ചിലപ്പോള്‍ അത് വ്യക്തിപരമോ കുടുംബവുമായി ബന്ധപ്പെട്ടതോ അതുമല്ലെങ്കില്‍ ടീമുമായുള്ള തര്‍ക്കമോ ആവാം. അത് സി.എസ്.കെയുടെ ആഭ്യന്തര കാര്യമാണ്….

Read More

ഹർഭജൻ സിംഗും ഐപിഎല്ലിൽ നിന്ന് പിൻമാറി; ചെന്നൈക്ക് കനത്ത പ്രഹരം

സുരേഷ് റെയ്‌നക്ക് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഹർഭജൻ സിംഗും ഐപിഎല്ലിൽ നിന്നും പിൻമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിൻമാറ്റമെന്ന് ഹർഭജൻ മാനേജ്‌മെന്റിനെ അറിയിച്ചു. ദുബൈയിലേക്ക് പോയ ടീമിനൊപ്പം ഹർഭജൻ ചേർന്നിരുന്നില്ല യുഎഇയിലെ സ്പിന്നർമാരെ തുണക്കുന്ന പിച്ചിൽ ഹർഭജന്റെ അസാന്നിധ്യം ചെന്നൈക്ക് തിരിച്ചടിയാണ്. ടീമിലെ രണ്ട് താരങ്ങൾക്ക് അടക്കം 13 അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ആഗസ്റ്റ് 21നാണ് ടീം യുഎഇയിൽ എത്തിയത്. ചെന്നൈ ഒഴികെയുള്ള മറ്റ് ടീമുകളെല്ലാം തന്നെ പരിശീലനം ആരംഭിച്ചിരുന്നു.

Read More

യു എസ് ഓപ്പണില്‍ വീണ്ടും അട്ടിമറി; ആന്റി മുറെ, യൊഹാന കോന്റെ, മുഗുരുസ പുറത്ത്

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണില്‍ വീണ്ടും അട്ടിമറി. ടോപ് സീഡ് ബ്രിട്ടന്റെ ആന്റി മുറെ, വനിതാ താരങ്ങളായ ബ്രിട്ടന്റെ യൊഹാനാ കോന്റെ, ഗബ്രിന്‍ മുഗുരുസ എന്നിവര്‍ പുറത്തായി. ഇന്ന് നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തില്‍ പുരുഷ വിഭാഗത്തില്‍ 15ാം സീഡ് കനാഡയുടെ ഫെലിക്‌സ് അഗ്വറിനോട് 6-2, 6-3, 6-4 സ്‌കോറിനാണ് ആന്റി മുറെ തോറ്റത്. വനിതാ വിഭാഗം സിംഗിള്‍സില്‍ സീഡ് ചെയ്യാത്ത സൊറനാ സിര്‍സ്റ്റിയയാണ് ഒമ്പതാം സീഡ് കോന്റെയെ പുറത്താക്കിയത്. സ്‌കോര്‍ 2-6, 7-6, 6-4. സ്വറ്റാന…

Read More