മെസ്സി ബാഴ്സലോണയില്‍ തുടരും: പിതാവ്

ക്യാംപ് നൗ: ലയണല്‍ മെസ്സിയും ബാഴ്സലോണയും തമ്മിലുള്ള തര്‍ക്കം തീരുന്നതിന്റെ സൂചനകള്‍ നല്‍കി താരത്തിന്റെ പിതാവ്. ഈ സീസണ്‍ മെസ്സി ബാഴ്സയില്‍തന്നെ തുടരുമെന്നാണ് മെസ്സിയുടെ പിതാവ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, ബാഴ്സയുമായുള്ള ചര്‍ച്ച തുടരുകയാണെന്നും അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ബാഴ്സലോണയും മെസ്സിയുടെ പിതാവും ഏജന്റുമായ ജോര്‍ജെ മെസ്സിയും തമ്മിലുള്ള ചര്‍ച്ചയ്ക്കുശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഈ വര്‍ഷം ബാഴ്സലോണ വിടുന്നത് ബുദ്ധിമുണ്ടാണ്. നിരവധി നിയമനടപടികള്‍ മുന്നിലുണ്ട്. ഫ്രീ ട്രാന്‍സ്ഫര്‍ കാലാവധി 2021ല്‍ കഴിയും. ഇതോടെ…

Read More

ചെന്നൈ സൂപ്പർ കിങ്സ് ടീമിന്‍റെ വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നും റെയ്ന പുറത്ത്; ഇനി തീരുമാന൦ ധോണിയുടേത്

ദുബായ്: മധ്യനിര താരമായ റെയ്നയെ ചെന്നൈ സൂപ്പർ കിങ്സിൻ്റെ വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതായി റിപ്പോര്‍ട്ട്. IPL 2020 മത്സരങ്ങള്‍ക്കായി ദുബായിലെത്തിയ ശേഷം വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങിയത്. ഈ സീസണില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു റെയ്നയുടെ മടക്കം. നാട്ടിലെത്തി ക്വാറന്‍റീനില്‍ കഴിയുന്ന റെയ്ന ടീമിനൊപ്പം ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, അതിനോട് ടീം മാനേജ്മെന്‍റ് പൂര്‍ണമായും വഴങ്ങിയില്ല. റെയ്നയെ തിരികെ ടീമിലെടുക്കുന്ന കാര്യത്തില്‍ ഇടപെടില്ലെന്ന് ടീം ഉടമയായ എന്‍ ശ്രീനിവാസന്‍ കൂടി വ്യക്തമാക്കിയതോടെ ഇനി…

Read More

നെയ്മറടക്കം മൂന്ന് പിഎസ്ജി താരങ്ങള്‍ക്ക് കൊവിഡ്

പാരിസ്: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറടക്കം മൂന്ന് പിഎസ്ജി താരങ്ങള്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. സ്‌കൈ സ്പോര്‍ട്സാണ് വാര്‍ത്ത പുറത്ത് വിട്ടത്. പിഎസ്ജിയിലെ മൂന്ന് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി അല്‍പം മുമ്പാണ് റിപോര്‍ട്ട് വന്നത്. മൂന്നുപേരില്‍ ഒരാള്‍ നെയ്മറാണെന്ന് ഇപ്പോഴാണ് സ്ഥിരീകരിച്ചത്. നെയ്മറിനെ കൂടാതെ അര്‍ജന്റീനയുടെ ഏയ്ഞ്ചല്‍ ഡി മരിയാ, ലിയാനാഡോ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. താരങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പിഎസ്ജി അറിയിച്ചു. പുതിയ സീസണിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ആഗസ്ത് 23ന് തുടങ്ങിയ ഫ്രഞ്ച് ലീഗ്…

Read More

യു എസ് ഓപ്പണ്‍; മുറെ, ദിമിത്രോവ്, സെറീന രണ്ടാം റൗണ്ടില്‍; വീനസ് പുറത്ത്

ന്യൂയോര്‍ക്ക്: മുന്‍ ലോക ഒന്നാം നമ്പര്‍ ബ്രിട്ടന്റെ ആന്റി മുറെ, മുന്‍ ഗ്രാന്‍സ്ലാം ജേതാവ് ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ച്, ഗ്രിഗോര്‍ ദിമിത്രോവ്, കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റ് ഡാനില്‍ മെദ്വദേവ് എന്നിവര്‍ യു എസ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ജപ്പാന്റെ യൊഷിഷിറ്റോ നിഷിയോക്കയെ അഞ്ച് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ആന്റി മുറോ തോല്‍പ്പിച്ചത്. ആദ്യ രണ്ട് സെറ്റുകള്‍ കൈവിട്ട മുറെ വമ്പന്‍ തിരിച്ചുവരവ് നടത്തിയാണ് ഗെയിം തിരിച്ചുപിടിച്ചത്. സ്‌കോര്‍: 4-6, 4-6, 7-6, 7-6, 6-4. അര്‍ജന്റീനയുടെ…

Read More

റെയ്‌നയുടെ പിന്മാറ്റം; ധോണി അവസരം മുതലാക്കണമെന്ന് ഗംഭീര്‍

ഇത്തവണത്തെ ഐ.പി.എല്‍ സീസണിയില്‍ നിന്ന് സുരേഷ് റെയ്‌ന പിന്മാറിയ സാഹചര്യത്തില്‍ അദ്ദേഹം കളിച്ചിരുന്ന മൂന്നാം നമ്പര്‍ സ്ഥാനത്ത് എം.എസ്് ധോണി വരണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഒരു വര്‍ഷത്തിലധികമായി സജീവ ക്രിക്കറ്റില്‍നിന്ന് വിട്ടുനില്‍ക്കുന്ന ധോണിക്ക് ഇത് വളരെ സഹായകരമായ കാര്യമാണെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. ‘മൂന്നാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങാന്‍ ധോണിക്ക് ലഭിച്ച ഏറ്റവും മികച്ച അവസരമാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ധോണി കളത്തിലില്ല. അതുകൊണ്ടുതന്നെ മൂന്നാം നമ്പറില്‍ ഇറങ്ങിയാല്‍ ആവശ്യത്തിന് പന്തുകള്‍ നേരിടാന്‍…

Read More

2022 ലെ ലോക കപ്പിന് ഖത്തറിലെത്തുന്ന ആരാധകര്‍ക്കായി 15,000 മുറികള്‍ വാടകക്കെടുത്ത് സുപ്രിം കമ്മിറ്റി

ദോഹ: ഖത്തര്‍ 2022 ഫുട്ബോള്‍ ലോക കപ്പ് വേളയില്‍ കാണികള്‍ക്ക് താമസമൊരുക്കുന്നതിന് കെട്ടിടങ്ങള്‍ വാടകക്കെടുക്കുന്നതിനുള്ള ധാരണാ പത്രം ഒപ്പിട്ടു. ഖത്തര്‍ ഭരണവികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിലെ ഹൗസിങ് ഡിപാര്‍ട്ട്മെന്റ്, സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി എന്നിവയാണ് റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായി ധാരണയിലെത്തിയത്. താമസ കേന്ദ്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ നിന്ന് നിരവധി അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇവ വിശദമായി പഠിച്ച ശേമാണ് അംഗീകാരം നല്‍കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 150 കെട്ടിടങ്ങള്‍ക്ക് അംഗീകാരം…

Read More

റെയ്‌ന മടങ്ങി, സ്റ്റാർ ബൗളർക്ക് കൊവിഡ്; ചെന്നൈ സൂപ്പർ കിംഗ്‌സ് കടുത്ത ആശങ്കയിൽ

ഐപിഎൽ 13ാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഏറ്റവും ആശങ്കയിൽ നിൽക്കുന്നത് ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സാണ്. ടീമിലെ ഒരാൾക്കും ചില സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ്‌പെഷ്യലിസ്റ്റ് ബൗളറായ ദീപക് ചാഹറിനാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ സംഘാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സൂപ്പർ കിംഗ്‌സിന്റെ ക്വാറന്റൈൻ സെപ്റ്റംബർ ഒന്ന് വരെ നീട്ടി. തുടർച്ചയായ പരിശോധനകളിൽ ഫലം നെഗറ്റീവാണെന്ന് ഉറപ്പിച്ചാൽ മാത്രമേ ദീപകിന് കളത്തിലിറങ്ങാനാകൂ. ഇതിനിടെ ഇരട്ടിപ്രഹരമായി സൂപ്പർ താരം സുരേഷ് റെയ്‌ന നാട്ടിലേക്ക് മടങ്ങി….

Read More

എം.എസ് ധോണി ആയിരുന്നു കുട്ടിക്കാലത്ത് തന്റെ ഹീറോയെന്ന് ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍

ഇന്ത്യന്‍ മുന്‍നായകന്‍ എം.എസ് ധോണി ആയിരുന്നു കുട്ടിക്കാലത്ത് തന്റെ ഹീറോയെന്ന് ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍. ഒരിക്കല്‍ ധോണിയെ പോലെ ആകണം എന്ന ആഗ്രഹത്തോടെയാണ് വളര്‍ന്നതെന്നും രാഹുല്‍ പറഞ്ഞു. ഐ.പി.എല്‍ 13-ാം സീസണ് മുന്നോടിയായി ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ‘ഒരിക്കല്‍ ധോണിയെ പോലെ ആകണം എന്ന ആഗ്രഹത്തോടെയാണ് വളര്‍ന്നത്. എവിടെ നിന്നാണ് നമ്മള്‍ വരുന്നത് എന്നത് വിഷയമല്ല. മുമ്പോട്ടുപോയി നേട്ടങ്ങള്‍ സ്വന്തമാക്കുക എന്ന സന്ദേശമാണ് ധോണിയില്‍ നിന്ന് ലഭിച്ചത്. ധോണിയെ കുറിച്ച് പറയാന്‍ വാക്കുകള്‍ മതിയാകാതെ…

Read More

ബാഴ്‌സലോണയുമായുള്ള ബന്ധം മെസി അവസാനിപ്പിക്കുന്നു; വരാനുള്ളത് ഔദ്യോഗിക സ്ഥിരീകരണം മാത്രം

ബാഴ്‌സലോണയുമായുള്ള 19 വർഷം നീണ്ടുനിന്ന ബന്ധം ലയണൽ മെസി അവസാനിപ്പിക്കുന്നു. ഇന്നലെ ചേർന്ന ബോർഡ് യോഗത്തിൽ ക്ലബ്ബിനൊപ്പം തുടരാനാഗ്രഹമില്ലെന്ന് മെസി ഫാക്‌സ് സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു. മെസിയുടെ ആഗ്രഹം ക്ലബ് അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. അതേസമയം വിഷയത്തിൽ ബാഴ്‌സലോണ ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല. ബാഴ്‌സലോണ വിടാനുള്ള മെസ്സിയുടെ തീരുമാനത്തെ പിന്തുണച്ച് മുൻതാരം കാർലസ് പുയോൾ രംഗത്തുവന്നു. പുയോളിന്റെ ട്വീറ്റിന് സുവാരസ് പ്രതികരണവും ഇട്ടതോടെ മെസ്സിയുടെ വിടവാങ്ങൽ ഏറെക്കുറെ സ്ഥിരീകരിച്ച മട്ടാണ്. സീസണിൽ ഒരു കിരീടം പോലും നേടാൻ ബാഴ്‌സലോണക്ക് സാധിച്ചിരുന്നില്ല….

Read More

ചാമ്പ്യന്‍സ് ലീഗ്; ബയേണ്‍ മ്യൂണിക്-പി.എസ്.ജി ഫൈനൽ രാത്രി 12.30 ന്

ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ബയേണ്‍ മ്യൂണിക്-പി.എസ്.ജി ഫൈനല്‍ പോരിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം നടക്കുക. അഞ്ചു തവണ ജേതാക്കളായിട്ടുള്ള ബയേണ്‍ ആറാം കിരീടം ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്. എന്നാല്‍ കന്നിക്കിരീടത്തില്‍ മുത്തമിടാനുള്ള ഒരുക്കത്തിലാണ് പി.എസ്.ജി. ഇരുടീമുകളും ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ചത്. സെമിയില്‍ ഫ്രഞ്ച് ടീമായ ലിയോണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ബയേണിന്റെ ഫൈനല്‍ പ്രവേശം. ലെയ്പ്ഷിഗിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് പി.എസ്.ജിയുടെ ഫൈനല്‍ പ്രവേശം. ആദ്യമായാണ്…

Read More