മികച്ച നായകനും പോരാളിയുമാണ് അദ്ദേഹം; എം എസ് ധോണിയെ ഹൺഡ്രഡ് ക്രിക്കറ്റിലേക്ക് സ്വാഗതം ചെയ്ത് വോൺ

രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച മഹേന്ദ്രസിംഗ് ധോണിയെ ഹൺഡ്രഡ് ക്രിക്കറ്റിലേക്ക് ക്ഷണിച്ച് ഷെയ്ൻ വോൺ. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുന്ന ടൂർണമെന്റാണ് ഹൺഡ്രഡ് ക്രിക്കറ്റ്. 100 പന്തുകൾ വീതമുള്ള രണ്ടിന്നിംഗ്‌സുകളാണ് മത്സരത്തിനുണ്ടാകുക ടൂർണമെന്റിൽ ലണ്ടൻ സ്പിരിറ്റ്‌സ് എന്ന ടീമിന്റെ പരിശീലകനാണ് ഷെയ്ൻ വോൺ. തന്റെ ടീമിൽ ചേരാനാണ് ധോണിയെ അദ്ദേഹം ക്ഷണിച്ചത്. അടുത്ത വർഷം ലണ്ടൻ സ്പിരിറ്റ്‌സിനായി ധോണിയെ കളിപ്പിക്കുന്നതിനെ കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്. മികച്ച ക്രിക്കറ്ററാണ് എം എസ് ഡി. ഒന്നാം തരം പോരാളിയും…

Read More

ഐഎസ്എൽ ഏഴാം സീസണിലെ എല്ലാ മത്സരങ്ങളും ഗോവയിൽ നടക്കും

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ഏഴാം സീസണിലെ മുഴുവൻ മത്സരങ്ങളും ഗോവയിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ. നവംബർ 21 മുതൽ 2021 മാർച്ച് 21 വരെയാണ് ടൂർണമെന്റ് നടക്കുക. ഗോവയിലെ മൂന്ന് സ്‌റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഫത്തോർഡ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം, ബാംബോലിമ അത്‌ലറ്റിക് സ്‌റ്റേഡിയം, വാസ്‌കോ തിലക് മൈതാൻ സ്‌റ്റേഡിയം എന്നിവിടങ്ങളിലാകും മത്സരങ്ങൾ. കൊവിഡ് സാഹചര്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ മത്സരങ്ങൾ നടത്തിയാൽ രോഗവ്യാപനത്തിന് ഇടയാക്കുമെന്ന ഭീതിയെ തുടർന്നാണ് സീസൺ ഒരു സ്ഥലത്ത് തന്നെ നടത്താൻ തീരുമാനമായത്….

Read More

ഏഴാം നമ്പർ ജേഴ്‌സി മറ്റാർക്കും നൽകരുതെന്ന് സഹതാരം; ബിസിസിഐ തീരുമാനം നിർണായകമാകും

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മഹേന്ദ്ര സിംഗ് ധോണിയോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ ഏഴാം നമ്പർ ജേഴ്‌സി മറ്റാർക്കും നൽകരുതെന്ന് സഹതാരം ദിനേശ് കാർത്തിക്. ബിസിസിഐയോടാണ് ദിനേശ് കാർത്തിക്ക് ആവശ്യമുന്നയിച്ചിരിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ നിന്നും 7ാം നമ്പർ ജേഴ്‌സി പിൻവലിക്കണമെന്നതാണ് ആവശ്യം. 2019 ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ നിന്ന് ഇന്ത്യ പുറത്തായ ശേഷം ഇരുവരും ചേർന്നെടുത്ത ചിത്രം സഹിതമാണ് കാർത്തിക്കിന്റെ ട്വീറ്റ്. ക്രിക്കറ്റിൽ നിന്ന് ജേഴ്‌സി പിൻവലിക്കാനുള്ള അധികാരം ബിസിസിഐക്കുണ്ട്. ഐസിസി ഇതിന് തടസ്സം നിൽക്കാനും സാധ്യതയേറെയാണ്….

Read More

പടിയിറങ്ങലിൽ ധോണി പങ്കുവെച്ച പാട്ട് ഇതാണ്

വിരമിക്കൽ പ്രഖ്യാപനം നടത്തിക്കൊണ്ട് ധോണി ട്വിറ്ററിൽ പങ്കുവെച്ച പാട്ട് ഇതാണ്. സത്യം പറഞ്ഞാൽ ഈ വരികൾക്ക് ഇത്രമാത്രം അർത്ഥമുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. കഭി കഭി എന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ പാടി അഭിനയിക്കുന്ന പാട്ടാണിത്. https://www.instagram.com/tv/CD6ZQn1lGBi/?utm_source=ig_web_copy_link സാഹിർ ലുധിയാൻവി രചിച്ച് മുകേഷ് പാടിയ പാട്ടാണിത്. ധോണി പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം റൺഔട്ട് ആയുള്ള തുടക്കം മുതൽ റൺഔട്ട് ആയുള്ള മടക്കം വരെയുണ്ട്. ‘ഞാനീ നിമിഷത്തിന്റെ കവിയാണ്’ എന്നു തുടങ്ങുന്ന ഗാനം ധോണിയുടെ ക്രിക്കറ്റ് ജീവിതവുമായി ചേർത്ത് വച്ചപ്പോൾ…

Read More

ഒരു യുഗം അവസാനിച്ചു; ധോണിയുടെ വിരമിക്കൽ വാർത്തയോട് സൗരവ് ഗാംഗുലി

മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തോട് പ്രതികരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഒരു യുഗം അവസാനിച്ചിരിക്കുന്നു എന്നായിരുന്നു സൗരവിന്റെ പ്രതികരണം. ഇന്ത്യക്കും ലോക ക്രിക്കറ്റിനും വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ ശേഷമാണ് ധോണി വിരമിക്കുന്നത്. എല്ലാ നല്ല കാര്യങ്ങൾക്കും പര്യവസാനമുണ്ട്. ധോണിയുടെ കാര്യത്തിലും ഇത് സംഭവിച്ചു. മുന്നോട്ടുള്ള ജീവിത യാത്രയിൽ എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ഗാംഗുലി പറഞ്ഞു ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ധോണി തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇന്ന് 7….

Read More

ധോണിക്ക് പിന്നാലെ; സുരേഷ് റെയ്‌നയും വിരമിക്കൽ പ്രഖ്യാപിച്ചു

എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റൊരു ഇന്ത്യൻ താരമായ സുരേഷ് റെയ്‌നയും വിരമിക്കൽ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ വഴിയാണ് റെയ്‌നയും തന്റെ വിരമിക്കൽ അറിയിച്ചത്. 33കാരനായ റെയ്‌ന ഇന്ത്യക്ക് വേണ്ടി 226 ഏകദിനങ്ങളിൽ ക്യാപ് അണിഞ്ഞിട്ടുണ്ട്. 5615 റൺസാണ് അദ്ദേഹം നേടിയത്. ഇതിൽ 5 സെഞ്ച്വറിയും 36 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ടെസ്റ്റിൽ 19 മത്സരങ്ങളിൽ നിന്നായി 768 റൺസും നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും ഏഴ് അർധ സെഞ്ച്വറിയും സ്വന്തമാക്കി….

Read More

നന്ദി ധോണി, ലോകകപ്പ് നേടി തന്നതിന്, തോൽക്കാതിരിക്കാൻ പഠിപ്പിച്ചതിന്; ഞങ്ങളെ രസിപ്പിച്ചതിന്

‘ഇത്രയും കാലം നൽകിയ സ്‌നേഹത്തിനും പിന്തുണക്കും നന്ദി. ഇന്ന് 7.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കണം’. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് മഹേന്ദ്ര സിംഗ് ധോണി നൽകിയ ക്യാപ്ഷൻ ഇതായിരുന്നു. ക്യാപ്റ്റൻ കൂൾ, തന്റെ വിരമിക്കലും കൂളായി ആരാധകരെ അറിയിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ മഹത്തായ ഒരു കാലഘട്ടത്തെ വർണാഭമാക്കി കൊണ്ട് തല എന്ന് ആരാധകർ വിളിക്കുന്ന ധോണി രാജ്യാന്തര ക്രിക്കറ്റിനോട് വിട പറഞ്ഞിരിക്കുന്നു. 2004 ഡിസംബർ 23ന് ബംഗ്ലാദേശിനെതിരെ ആരംഭിച്ച ക്രിക്കറ്റ് കരിയർ ഏതാണ്ട്…

Read More

എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇൻസ്റ്റഗ്രാം വീഡിയോ വഴിയാണ് ധോണി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയെ രണ്ട് ലോകകപ്പുകളിൽ നയിച്ച താരമാണ്. 2011 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്തു. 2019 ലോകകപ്പിന് ശേഷം ധോണിക്ക് ടീമിൽ ഇടം ലഭിച്ചിരുന്നില്ല. ഇതിനിടയിൽ അദ്ദേഹത്തിന്റെ വിരമിക്കൽ സംബന്ധിച്ച് വാർത്തകൾ വന്നിരുന്നുവെങ്കിലും ബിസിസിഐയും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളും നിഷേധിക്കുകയായിരുന്നു. ഐപിഎൽ പുതിയ സീസൺ ആരംഭിക്കാനിരിക്കെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന്…

Read More

എട്ട് ഗോളുകൾ അടിച്ചുകയറ്റി ബയേൺ; നാണം കെട്ട് ബാഴ്‌സലോണ മടങ്ങി

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണക്ക് നാണംകെട്ട തോൽവി. ജർമൻ ടീമായ ബയേൺ മ്യൂണിക്കിനെതിരെ 8-2 എന്ന മാർജിനിലാണ് ബാഴ്‌സ പരാജയപ്പെട്ടത്. മത്സരത്തിന്റെ തുടക്കം മുതലെ ആക്രമിച്ച് കളിച്ച ബയേൺ ഒരു ഘട്ടത്തിൽ പോലും ബാഴ്‌സയെ നിലം തൊടാൻ അനുവദിച്ചില്ല നാലാം മിനിറ്റിൽ തന്നെ തോമസ് മുള്ളർ ബയേണിന്റെ ഗോൾ വേട്ട തുടങ്ങിവെച്ചു. ഏഴാം മിനിറ്റിൽ ഡേവിഡ് അലാബയുടെ സെൽഫ് ഗോൾ ബയേണിനെ ചതിച്ചു. സ്‌കോർ ഒപ്പത്തിനൊപ്പം. 21ാം മിനിറ്റിൽ ഇവാൻ പെരിസിച്ച് ബയേണിന്റെ രണ്ടാം…

Read More

ചാംപ്യന്‍സ് ലീഗിൽ ക്വാര്‍ട്ടർ മത്സരങ്ങൾ ഇന്ന് തുടങ്ങും

ചാംപ്യന്‍സ് ലീഗിൽ ക്വാര്‍ട്ടർ മത്സരങ്ങൾ ഇന്ന് തുടങ്ങും. ലിസ്ബണിലാണ് ചാംപ്യന്‍സ് ലീഗിലെ അവസാന 11 മല്‍സരങ്ങള്‍ അരങ്ങേറുക. കൊറോണയെ തുടര്‍ന്ന് പതിവിന് വിപരീതമായി ഇനിയുള്ള മല്‍സരങ്ങള്‍ ഒരു പാദമായിട്ടാണ് നടക്കുക. ഇന്ന് നടക്കുന്ന ആദ്യ പോരാട്ടത്തില്‍ ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജി അറ്റ്‌ലാന്റയെ നേരിടും. സീസണില്‍ മൂന്ന് കിരീടം നേടിയ പിഎസ്ജി തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇറങ്ങുക. ടീമിന്റെ മുഴുവന്‍ പ്രതീക്ഷയും നെയ്മറിലാണ്. പരിക്ക് മാറി സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ ഇന്ന് കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. . അവസാന മല്‍സരങ്ങളില്‍…

Read More