വിൻഡീസ് തോൽവിയിലേക്ക്, ആറ് വിക്കറ്റുകൾ വീണു; ചരിത്ര നേട്ടം കുറിച്ച് സ്റ്റുവർട്ട് ബ്രോഡ്
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് തോൽവിയിലേക്ക്. വിജയലക്ഷ്യമായ 312 റൺസിലേക്ക് ബാറ്റേന്തുന്ന വിൻഡീസിന്റെ ആറ് വിക്കറ്റുകൾ 87 റൺസിനിടെ നഷ്ടപ്പെട്ടു. അവസാന ദിനമായ ഇന്ന് വെസ്റ്റ് ഇൻഡീസിന് ടെസ്റ്റ് സമനിലയിൽ ആക്കണമെങ്കിൽ അത്ഭുതമെന്തെങ്കിലും സംഭവിക്കണം. നാലാം ദിനം മഴ കൊണ്ടുപോയതോടെ ആശ്വസിച്ചെങ്കിലും അവസാന ദിനമായ ഇന്ന് ഇംഗ്ലീഷ് ബൗളർമാർ ആക്രമണം നേരിടാനാകാതെ വിൻഡീസ് തകർന്നടിയുകയായിരുന്നു. 87ന് ആറ് വിക്കറ്റ് എന്ന നിലയിലാണ് വിൻഡീസ് ഇപ്പോൾ. ബ്ലാക്ക് വുഡും നായകൻ ജേസൺ ഹോൾഡറുമാണ് ക്രീസിൽ ബ്രാത്ത്…