കോവിഡ്: ടി20 ലോകകപ്പ് മാറ്റി
ഈ വര്‍ഷം ഒക്ടോബറില്‍ നടക്കേണ്ട ടി20 ലോകകപ്പ് മത്സരങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് നീട്ടാന്‍ ഐ.സി.സിയുടെ തീരുമാനം. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാതലത്തിലാണ് തീരുമാനം. 2021 ഒക്‌ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ആസ്‌ട്രേലിയയിലാണ് ടൂര്‍ണമെന്റ് നിശ്ചയിച്ചിരുന്നത്. അടുത്ത വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. നവംബര്‍ 14നാണ് ഫൈനല്‍. അതേസമയം കോവിഡ് പ്രേട്ടോകോള്‍ പാലിച്ച് ഇപ്പോള്‍ ക്രിക്കറ്റ് പരമ്പരകള്‍ക്ക് തുടക്കമായിട്ടുണ്ട്. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലാണ് മത്സരം നടക്കുന്നത്. വിന്‍ഡീസ് പരമ്പരക്ക് പിന്നാലെ പാകിസ്താനും ഇംഗ്ലണ്ടുമായി…