ഇന്ത്യയുടെ സ്വന്തം ദാദക്കിന്ന് 48ാം പിറന്നാൾ

സ്പിൻ ബൗളുകളെ ക്രീസിന് വെളിയിൽ നിന്നും സിക്‌സർ പറത്തുന്ന ദാദ. ഓഫ്‌സൈഡ് പൂട്ടാൻ എതിർ ക്യാപ്റ്റന്മാർ വിയർക്കുന്ന രംഗം, ക്രിക്കറ്റ് ചരിത്രം പേറുന്ന ലോഡ്‌സിൽ ജഴ്‌സിയൂരിയുള്ള ഐതിഹാസിക അഹ്ലാദ പ്രകടനംഅങ്ങനെ ഇന്ത്യൻ ക്രിക്കറ്റിൻറെ പുതുയുഗത്തിന് തുടക്കം കുറിച്ച ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. നിലവിൽ ബി.സി.സി.ഐ പ്രസിഡൻറ് കൂടിയായ ഗാംഗുലി ഇന്ന് 48ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നായകനായിരുന്നു സൗരവ് ഗാംഗുലി. ഇന്ത്യൻ ക്രിക്കറ്റിൻറെ പുതുയുഗത്തിന് തുടക്കം കുറിച്ച ക്യാപ്റ്റൻ. ഒട്ടനവധി യുവതാരങ്ങളെ രാജ്യത്തിന്…

Read More

ഐ.എസ്.എൽ ഏഴാം സീസൺ നവംബറിൽ തന്നെ ; കേരളത്തിലും ഗോവയിലും കാണകളില്ലാതെ മത്സരം

ഐ.എസ്.എൽ ഏഴാം സീസൺ നവംബറിൽ തന്നെ നടക്കും.കോവിഡിൻറെ സാഹചര്യത്തിൽ കേരളത്തിലും ഗോവയിലും വെച്ചായിരിക്കും മത്സരങ്ങൾ നടക്കുക. എന്നാൽ കാണികളില്ലാത്ത അടഞ്ഞ സ്റ്റേഡിയങ്ങളിലായിരിക്കും മഝരങ്ങൾ നടക്കുക. ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇപ്രാവശ്യം ഗാലറിയിലിരുന്ന് ടീമിനായി ആർപ്പുവിളിക്കാനാവില്ല. നവംബറിൽ തുടങ്ങി മാർച്ചിൽ അവസാനിക്കുന്ന രീതിയിൽ നാല് മാസം നീണ്ടുനിൽക്കുന്ന സീസണായിരിക്കും ഉണ്ടാവുക എന്നാണ് ലഭിക്കുന്ന വിവരം. വേദികളുടെ കാര്യങ്ങളിൽ അന്തിമ തീരുമാനം കേരള-ഗോവ സർക്കാരുകളുമായി സംസാരിച്ച് വേണ്ട ക്രമീകരണങ്ങൾ നടത്തുമെന്നും അധികൃതർ അറിയിച്ചു. ഒക്ടോബറിൽ വെർച്ച്യൽ വർക്ക്‌ഷോപ്പിലുടെ എല്ലാ ടീം മാനേജർമാരുമായും…

Read More

മിസ്റ്റർ കൂളിന് വേറിട്ടൊരു പിറന്നാൾ സമ്മാനവുമായി ക്രിക്കറ്റ് ആസ്‌ത്രേലിയ

ബർത്ത് ഡേ ബോയ് എം.എസ് ധോനിക്ക് ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇതിനിടെ മുൻ ഇന്ത്യൻ നായകന് വേറിട്ടൊരു ബർത്ത് ഡേ സമ്മാനമാണ് ക്രിക്കറ്റ് ആസ്ത്രേലിയ ഒരുക്കിയത്. അസ്ത്രേലിയൻ മണ്ണിൽ ധോനി പറത്തി വിട്ട മനോഹരങ്ങളായ സിക്സറുകളുടെ ശേഖരമാണ് ധോനിക്കായി ഓസീസ് സമ്മാനിച്ചത്. ക്രിക്കറ്റ് ആസ്ത്രേലിയയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ലോകം കണ്ടതിൽ വെച്ചേറ്റവും മികച്ച ഹിറ്റർമാരിൽ ഒരാൾ എന്ന തലക്കെട്ടോടെയായിരുന്നു എം.എസ്.ഡിക്കുള്ള ആശംസ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ്…

Read More

രാജ്യം കൊവിഡ് മുക്തമായതു കൊണ്ട് ഐപിഎൽ നടത്താമെന്നറിയിച്ച് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ്

ഐപിഎൽ നടത്താമെന്നറിയിച്ച് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ്. രാജ്യം കൊവിഡ് മുക്തമായതു കൊണ്ട് തന്നെ മറ്റ് ഏത് രാജ്യത്തുവച്ച് ലീഗ് നടത്തുന്നതിനെക്കാൾ സുരക്ഷിതത്വം ന്യൂസീലൻഡീന് ഉറപ്പിക്കാനാവും. അങ്ങനെയൊരു സാഹചര്യത്തിൽ ന്യൂസീലൻഡിന്റെ വാഗ്ധാനം ബിസിസിഐ സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. രാജ്യത്ത് കൊവിഡ് കേസുകൾ അധികരിക്കുന്നതു കൊണ്ട് തന്നെ ഐപിഎൽ ഇന്ത്യക്ക് പുറത്ത് നടത്തിയേക്കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ശ്രീലങ്കയും യുഎഇയും ലീഗ് നടത്താമെന്ന് അറിയിച്ചതോടെ ഈ രാജ്യങ്ങളിൽ ഏതെങ്കിലും പരിഗണിക്കാമെന്നും ആലോചനയുണ്ടായിരുന്നു. ഇതിനിടെയാണ് ന്യൂസീലൻഡും ഐപിഎൽ നടത്താൻ സന്നദ്ധത അറിയിച്ചത്. T-20 ലോകകപ്പിന്റെ…

Read More

കാണികളില്ലാതെ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നു ; ബുധനാഴ്ച മുതൽ ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരക്ക് തുടക്കമാകും

കാണികളില്ലാതെ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നു. ബുധനാഴ്ച മുതൽ ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരക്ക് തുടക്കമാകും. ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്നര മുതല്‍ സോണി സിക്‌സില്‍ പരമ്പര ലൈവ് കാണാംസതാംപ്റ്റണിലാണ് ആദ്യ ടെസ്റ്റ്. കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരം നടക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ടാം ടെസ്റ്റ് ജൂലൈ പതിനാറിനും മൂന്നാം ടെസ്റ്റ് ജൂലൈ 24നും നടക്കും. പരുക്കേറ്റ ജോ റൂട്ടിന്റെ അഭാവത്തില്‍ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ട് നായകന്‍. വിന്‍ഡീസിനെ ജേസണ്‍ ഹോള്‍ഡര്‍ നയിക്കും. ഐസിസി ലോക…

Read More

20ാമത് ജർമൻ കിരീടം മുത്തമിട്ട് ബയേൺമ്യൂണിക്

ജര്‍മന്‍ കപ്പില്‍ മുത്തമിട്ട് ബയേണ്‍മ്യൂണിക്. ലെവന്‍റോസ്ക്കിയുടെ ഇരട്ട ഗോളിന്‍റെ മികവില്‍ ബേയര്‍ലെവര്‍ക്കൂസനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബയേണിന്‍റെ കിരീട നേട്ടം. ശനിയാഴ്ച ബര്‍ലിനിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഫെെനല്‍ മത്സരത്തില്‍ ഒഴിഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാണ് ബയേണ്‍ താരങ്ങള്‍ അവരുടെ 20ാമത് ജര്‍മന്‍ കിരീട നേട്ടം ആഘോഷിച്ചത്. കളിയുടെ ആദ്യ പകുതിയില്‍ ഡേവിഡ് അലാബയുടെയും സര്‍ജേ ഗ്നാബറിയുടെയും ഗോളില്‍ ബയേണ്‍ ലീഡ് ഉയര്‍ത്തി. ഇരട്ട ഗോളിലൂടെ ലെവന്‍റോസ്ക്കി ഈ സീസണില്‍ ബയേണിന് വേണ്ടി 44 മത്സരത്തില്‍…

Read More

എസ്പാന്യോളിനെ 1-0ന് തകർത്ത് ലാ ലീഗയിൽ റയൽ മാഡ്രിഡിന് ജയം

എസ്പാന്യോളിനെ 1-0ന് തകർത്ത് ലാ ലീഗയിൽ റയൽ മാഡ്രിഡിന് ജയം ഈ ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമത് എത്താനും റയലിന് സാധിച്ചു. ബാഴ്സലോണയെ പിന്തള്ളിയാണ് റയൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്.ലീഗിൽ റയലിന്റെ തുടർച്ചയായ അഞ്ചാം ജയമാണിത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ബെൻസേമയുടെ പാസിൽ നിന്ന് കാസമിറോയാണ് റയലിന്റെ വിജയ ഗോൾ നേടിയത്. 32 കളികളിൽ നിന്ന് 71 പോയിന്റാണ് റയലിനുള്ളത്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 69 പോയിന്റുള്ള ബാഴ്സ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ…

Read More

ഇംഗ്ലണ്ട് പരമ്പരക്കുള്ള പാക് ടീമിലെ പത്ത് പേര്‍ക്ക് കോവിഡ്

ഇംഗ്ലണ്ട് പരമ്പരക്കായുള്ള പാക് ടീമിലെ പത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇവരെ ഒഴിവാക്കിയാകും ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുക. പിന്നീട് കോവിഡ് നെഗറ്റീവായാല്‍ ഇവര്‍ക്ക് ടീമിനൊപ്പം ചേരാമെന്നും പി.സി.ബി ചീഫ് എക്‌സിക്യൂട്ടീവ് വസിംഖാന്‍ പറഞ്ഞു. ഇംഗ്ലണ്ട് പരമ്പരക്കായി 18 കളിക്കാരാണ് ഞായറാഴ്ച്ച പാകിസ്താനില്‍ നിന്നും തിരിക്കുക. ഇംഗ്ലണ്ടില്‍ 14 ദിവസത്തെ ക്വാറന്റെയ്‌ന് ശേഷമാകും സംഘം പരിശീലനം ആരംഭിക്കുക. ഇംഗ്ലണ്ടിലെത്തിയതിന് ശേഷവും നിശ്ചിത ഇടവേളകളിലും കളിക്കാര്‍ക്ക് കോവിഡ് പരിശോധനയും ഉണ്ടാകും. ഹൈദര്‍ അലി, ഫഖര്‍ സമന്‍,…

Read More

ഞാൻ ആരാധിക്കുന്ന താരങ്ങൾ; ഏറ്റവും മികച്ച അഞ്ച് ബാറ്റ്‌സ്മാൻമാരെ തെരഞ്ഞെടുത്ത് രോഹിത്

തനിക്കിഷ്ടപ്പെട്ട ഏറ്റവും മികച്ച അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് രോഹിത് ശർമ. ഇൻസ്റ്റഗ്രാമിൽ ഹർഭജൻ സിംഗുമായി നടത്തിയ ലൈവ് ചാറ്റിനിടെയാണ് രോഹിത് തന്റെ ഇഷ്ടതാരങ്ങളെ തെരഞ്ഞെടുത്തത്. സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മൺ, വീരേന്ദർ സേവാഗ് എന്നിവരെയാണ് രോഹിത് തെരഞ്ഞെടുത്തത്. ക്രിക്കറ്റ് കണ്ട് വളരുമ്പോൾ സജീവമായിരുന്ന താരങ്ങളെയാണ് തന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഹിറ്റ്മാൻ പറയുന്നു സച്ചിന്റെ പ്രകടനങ്ങൾ കണ്ടാണ് വളർന്നത്. പിന്നാലെ മറ്റ് താരങ്ങളെയും പിന്തുടരാൻ ആരംഭിച്ചു. 2002 ഇംഗ്ലണ്ട് പര്യടനത്തിൽ…

Read More

2016ന് ശേഷം ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു; ഓസീസ് മുന്നിലെത്തി

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. മൂന്ന് വർഷത്തിലധികമായി ഒന്നാം റാങ്കിൽ തുടർന്നിരുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകി ഓസ്‌ട്രേലിയ മുന്നിലെത്തി. പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തു ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്തേക്ക് കയറി. 2016 ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒന്നാം റാങ്കിൽ നിന്ന് പുറത്താകുന്നത്. 116 പോയിന്റാണ് ഒന്നാം റാങ്കിലുള്ള ഓസ്‌ട്രേലിയക്കുള്ളത്. 115 പോയിന്റുമായി ന്യൂസിലാൻഡ്…

Read More