ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹല്‍ വിവാഹിതനാകുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹല്‍ വിവാഹിതനാകുന്നു. നര്‍ത്തകിയും നൃത്തസംവിധായികയുമായ ധനശ്രീ വര്‍മയാണ് വധു. വിവാഹിതനാകുന്ന വിവരം സോഷ്യല്‍ മീഡയയിലൂടെ ചഹല്‍ തന്നെയാണ് പുറത്തുവിട്ടത്. ധനശ്രീക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ ചഹല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ചഹലിനെപ്പോലെ തന്നെ ധനശ്രീയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ധനശ്രീയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഡോക്ടര്‍, കോറിയോഗ്രഫര്‍, യൂട്യൂബര്‍, ധനശ്രീ വര്‍മ കമ്പനിയുടെ സ്ഥാപക എന്നിങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്.