ന്യൂയോര്‍ക്ക്: യു എസ് ഓപ്പണില്‍ വീണ്ടും അട്ടിമറി. ടോപ് സീഡ് ബ്രിട്ടന്റെ ആന്റി മുറെ, വനിതാ താരങ്ങളായ ബ്രിട്ടന്റെ യൊഹാനാ കോന്റെ, ഗബ്രിന്‍ മുഗുരുസ എന്നിവര്‍ പുറത്തായി. ഇന്ന് നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തില്‍ പുരുഷ വിഭാഗത്തില്‍ 15ാം സീഡ് കനാഡയുടെ ഫെലിക്‌സ് അഗ്വറിനോട് 6-2, 6-3, 6-4 സ്‌കോറിനാണ് ആന്റി മുറെ തോറ്റത്. വനിതാ വിഭാഗം സിംഗിള്‍സില്‍ സീഡ് ചെയ്യാത്ത സൊറനാ സിര്‍സ്റ്റിയയാണ് ഒമ്പതാം സീഡ് കോന്റെയെ പുറത്താക്കിയത്. സ്‌കോര്‍ 2-6, 7-6, 6-4. സ്വറ്റാന പിരോന്‍കോവയോടാണ് മുഗുരുസ തോറ്റത്. ഗ്രാന്‍സ്ലാം ജേതാവായ മുഗുരുസ 7-5, 6-3 എന്ന സ്‌കോറിനാണ് പുറത്തായത്. അതിനിടെ അമേരിക്കയുടെ സോഫിയാ കെനിന്‍ കാനഡയുടെ ആനി ഫെര്‍ണാണ്ടസിനെ 6-4, 6-3ന് തോല്‍പ്പിച്ചു.
അതിനിടെ ഇന്ത്യന്‍ താരം സുമിത്ത് നഗാല്‍ ഡൊമനിക്ക് തീമിനോട് തോറ്റു. കാര്യമായ വെല്ലുവിളി ഉയര്‍ത്താതെയാണ് ഇന്ത്യന്‍ താരം തോല്‍വി അടിയറവച്ചത്. സ്‌കോര്‍ 6-3, 6-3, 6-2.