രാജസ്ഥാനിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയക്ക് കൊവിഡ് സ്ഥിരീകരിച്ചു. സതീഷ് തന്നെയാണ് ഇക്കാര്യം ട്വിറ്റർ വഴി അറിയിച്ചത്. സമീപ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് സതീഷ് ആവശ്യപ്പെട്ടു.
ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം വീട്ടിൽ തന്നെ കഴിയുകയാണ്. സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ കഴിയുകയും ടെസ്റ്റ് നടത്തുകയും വേണമെന്ന് സതീഷ് പൂനിയയുടെ ട്വീറ്റിൽ പറയുന്നു.