ഐ.പി.എല്‍ 13ാം സീസണില്‍ നിന്ന് സുരേഷ് റെയ്‌ന പിന്മാറിയ വിഷയത്തില്‍ ഇടപെട്ട് ബി.സി.സി.ഐ. സൂപ്പര്‍ കിംഗ്‌സിനൊപ്പം വീണ്ടും ഈ സീസണില്‍ ചേരാന്‍ റെയ്ന ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എന്തു കൊണ്ട് നേരത്തേ ടീം വിട്ട് നാട്ടിലേക്കു തിരികെ പോയി എന്നതിന്റെ യഥാര്‍ഥ കാരണം തങ്ങള്‍ക്കു അറിയേണ്ടതുണ്ടെന്ന് ഒരു ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.
‘റെയ്നയുടെ പിന്‍മാറ്റത്തിന്റെ യഥാര്‍ഥ കാരണം ബി.സി.സി.ഐയ്ക്കു അറിഞ്ഞേ തീരൂ. ചിലപ്പോള്‍ അത് വ്യക്തിപരമോ കുടുംബവുമായി ബന്ധപ്പെട്ടതോ അതുമല്ലെങ്കില്‍ ടീമുമായുള്ള തര്‍ക്കമോ ആവാം. അത് സി.എസ്.കെയുടെ ആഭ്യന്തര കാര്യമാണ്. എന്നാല്‍ മാനസികസംഘര്‍ഷങ്ങളോ, വിഷാദ രോഗമോ കാരണമാണ് റെയ്ന മടങ്ങിയതെങ്കില്‍ അത് ഗൗരവമുള്ളതാണ്
ഇത്തരം പ്രശ്നങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അദ്ദേഹത്തെ യു.എ.ഇയിലേക്കു പോവാന്‍ അനുവദിക്കില്ല. പിന്നീട് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ആരായിരിക്കും ഉത്തരവാദി’യെന്നും ബി.സി.സി.ഐ ഒഫീഷ്യല്‍ ചോദിക്കുന്നു. ഇക്കാര്യത്തില്‍ റെയ്‌നയുടെ വിശദീകരണം തൃപ്തികരമാണെങ്കില്‍ മാത്രമേ യു.എ.ഇയിലേക്കു പോകാന്‍ അദേഹത്തെ ബി.സി.സി.ഐ അനുവദിക്കു.