ജനകീയ പ്രതിരോധത്തിന് മുന്നിൽ കേന്ദ്രസർക്കാർ മുട്ടുകുത്തി എന്നതാണ് യാഥാർഥ്യം: കെ സി വേണുഗോപാൽ

  ജനകീയ കർഷക പ്രതിരോധത്തിനും പ്രതിപക്ഷ പ്രക്ഷോഭത്തിനും മുന്നിൽ കേന്ദ്രസർക്കാരിന് മുട്ടു മടക്കേണ്ടി വന്നുവെന്നതാണ് യാഥാർഥ്യമെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ഗത്യന്തരമില്ലാതായപ്പോൾ ഒരു കൊല്ലമായി കർഷകരെ ദുരിതത്തിലാഴ്ത്തിയ നയങ്ങൾ കേന്ദ്രസർക്കാരിന് പിൻവലിക്കേണ്ടി വന്നതാണ്. ഇപ്പോഴെങ്കിലും സമരത്തിന് മുന്നിൽ മുട്ടുമടക്കി നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്. രാഷ്ട്രീയപരമായ നേട്ടം ലക്ഷ്യമാക്കിയ തീരുമാനമാണ് സർക്കാർ കൈക്കൊണ്ടതെങ്കിലും കാര്യങ്ങളുടെ നിജസ്ഥിതി എല്ലാവർക്കും അറിയുന്നതിനാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അത് ബിജെപിക്ക് അനുകൂലമാകില്ല. സമരത്തിനിടെ നിരവധി കർഷകർക്ക് ജീവൻ…

Read More

കർഷകരുടെ മുന്നിൽ കേന്ദ്രത്തിന്റെ ധാർഷ്ട്യം കീഴടങ്ങിയെന്ന് രാഹുൽ ഗാന്ധി

  കർഷകരുടെ മുന്നിൽ കേന്ദ്രത്തിന്റെ ധാർഷ്ട്യം കീഴടങ്ങിയെന്ന് രാഹുൽ ഗാന്ധി കർഷകരുടെ സമരത്തിന് മുൻപിൽ കേന്ദ്രത്തിന്റെ ധാർഷ്ട്യം കീഴടങ്ങിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകർക്കുമുൻപിൽ അഹങ്കാരം അടിയറവു വെക്കേണ്ടി വന്നു. ‘രാജ്യത്തെ കർഷകർ അവരുടെ സത്യാഗ്രഹത്തിലൂടെ അഹങ്കാരത്തെ പരാജയപ്പെടുത്തി. ജയ് ഹിന്ദ്, ജയ് ഹിന്ദ് കാ കിസാൻ,’ രാഹുൽ പറഞ്ഞു. എന്റെ വാക്കുകൾ നിങ്ങൾ കുറിച്ചിട്ടോളൂ, ഈ കർഷകവിരുദ്ധ നിയമം സർക്കാരിന് പിൻവലിക്കേണ്ടി വരും എന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ ജനുവരിയിൽ പങ്കുവെച്ച പോസ്റ്റ് റീഷെയർ ചെയ്താണ്…

Read More

പരാജയഭീതിയെ തുടർന്നാണ് വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചതെന്ന് സിപിഎം

  വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചത് കർഷക സമരത്തിന്റെ വിജയമാണെന്ന് എളമരം കരീം എംപി. യുപി-ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമെന്ന ഭീതിയെ തുടർന്നാണ് സർക്കാരിന്റെ ഒളിച്ചോട്ടം. ബില്ലുകൾ പിൻവലിക്കാനുള്ള തീരുമാനം ഭീരുത്വത്തിൽ നിന്നുണ്ടായതാണ്. അല്ലാതെ കർഷകരുടെ താത്പര്യം സംരക്ഷിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു കർഷകർ ഒറ്റക്കെട്ടായി നടത്തിയ സമരം അടിച്ചമർത്താനാണ് സർക്കാർ ശ്രമിച്ചത്. ഖലിസ്ഥാൻ തീവ്രവാദികളാണ്, മാവോവാദികളാണ്, അർബൻ നക്‌സലൈറ്റുകളാണ് എന്നൊക്കെയുള്ള ആരോപണം ഉന്നയിക്കുകയും പോലീസിനെ ഉപയോഗിച്ച് ശക്തമായി അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്തു. ഹരിയാനയിൽ പോലീസ് അതിക്രമത്തിൽ കർഷകർ…

Read More

കേന്ദ്രം മുട്ടുകുത്തി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച് കേന്ദ്രം, കർഷകരോട് ക്ഷമ ചോദിച്ച് മോദി

  ഒടുവിൽ കേന്ദ്രസർക്കാർ മുട്ടുകുത്തി. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. മൂന്ന് നിയമങ്ങളും പിൻവലിക്കുന്നുവെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു ഗുരു നാനാക്ക് ദിനത്തിലാണ് പ്രധാനമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്. കർഷകരുടെ പ്രതിസന്ധി മനസ്സിലാക്കാനായി. കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രാധാന്യം നൽകുന്നത്. ഉത്പന്നങ്ങളുടെ താങ്ങുവിലയടക്കം പരിശോധിക്കാൻ പ്രത്യേക സമിതി നിലവിൽ വരും. കേന്ദ്രസർക്കാരിന്റെയും കർഷക സംഘടനകളുടെയും പ്രതിനിധികൾക്ക് സമിതിയിൽ പ്രാതിനിധ്യമുണ്ടാകും. ഒരു വർഷം നീണ്ടുനിന്ന കർഷക പോരാട്ടങ്ങളാണ് വിജയത്തിലേക്ക്…

Read More

പ്രകോപനങ്ങള്‍ക്ക് ഇന്ത്യ മറുപടി നൽകും: ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

  ന്യൂഡൽഹി: പ്രകോപനങ്ങള്‍ക്ക് ഇന്ത്യ തക്ക മറുപടി നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഒരിഞ്ച് ഭൂമിയും കയ്യേറാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിലെ റെസാങ് ലായിലെ നവീകരിച്ച യുദ്ധസ്മാരകം രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ആരുടെ ഭൂമിയും അതിക്രമിച്ച് കൈവശം വയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഒരിഞ്ച് മണ്ണും വിട്ടുകൊടുക്കില്ല. പ്രകോപനങ്ങള്‍ക്ക് രാജ്യം തക്ക മറുപടി നല്‍കിയിട്ടുണ്ട്’– അദ്ദേഹം പറഞ്ഞു. 1962ലെ ഇന്ത്യ–ചൈന യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ക്കൊപ്പം, 2020ല്‍ ഗല്‍വാന്‍ സംഘര്‍ഷത്തില്‍ വീരമൃത്യു…

Read More

എ കെ ആന്റണിയെ കോൺഗ്രസിന്റെ അച്ചടക്ക സമിതി ചെയർമാനായി നിയമിച്ചു

  കോൺഗ്രസിന്റെ അച്ചടക്ക സമിതി ചെയർമാനായി മുൻ പ്രതിരോധമന്ത്രിയും കേരള മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണിയെ നിയമിച്ചു. അഞ്ചംഗ സമിതിയെയാണ് എ.ഐ.സി.സി പ്രഖ്യാപിച്ചിരിക്കുന്നത്. അംബിക സോണി, താരിഖ് അൻവർ, ജി. പരമേശ്വർ, ജയ് പ്രകാശ് അഗർവാൾ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. കോൺഗ്രസ് ദേശീയ നേതൃത്വത്തിലും സംസ്ഥാനങ്ങളിലും നേതൃ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് എ.ഐ.സി.സി യുദ്ധകാലാടിസ്ഥാനത്തിൽ അച്ചടക്ക സമിതി പുനസംഘടിപ്പിച്ചത്. രാജസ്ഥാൻ, പഞ്ചാബ്, കേരളം, ഛത്തീസ്ഗഢ് സംസ്ഥാനങ്ങൾക്ക് പുറമെ ജമ്മു കശ്മീരിലും പാർട്ടിക്കുള്ളിൽ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.  

Read More

അരുണാചലിൽ വീണ്ടും ചൈനീസ് നിർമാണം; 60 കെട്ടിടങ്ങൾ കൂടി നിർമിച്ചു

അരുണാചൽ പ്രദേശിൽ വീണ്ടും കെട്ടിടങ്ങൾ നിർമിച്ച് ചൈന. അറുപതോളം കെട്ടിടങ്ങൾ ചൈന നിർമിച്ചതായി പുതിയ ഉപഗ്രഹ ചിത്രം വ്യക്തമാക്കുന്നു. 2019ൽ ഈ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള കെട്ടിടങ്ങൾ ഉണ്ടായിരുന്നില്ല. അരുണാചലിൽ ചൈനീസ് നിർമാണത്തെ കുറിച്ച് പെന്റഗൺ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഇന്ത്യ ഇത് സ്ഥിരീകരിച്ചിരുന്നില്ല ഇതിന് പിന്നാലെയാണ് അറുപതോളം കെട്ടിടങ്ങൾ കൂടി ചൈന അരുണാചലിൽ നിർമിച്ചതായുള്ള റിപ്പോർട്ട് വന്നിരിക്കുന്നത്. ആദ്യം നിർമിച്ച കെട്ടിടങ്ങളുടെ 93 കിലോ മീറ്റർ കിഴക്ക് മാറിയാണ് പുതിയ കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. വേറെ ഒരു രാജ്യത്തിന്റെയും…

Read More

യുപിയിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു; 35 പേർ കസ്റ്റഡിയിൽ

ഉത്തർപ്രദേശിലെ പിലിബിത്തിയിൽ 16 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. സംഭവത്തിൽ 35 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 12 സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. ശനിയാഴ്ചയാണ് ബർഖേര പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. സ്‌കൂളിൽ പോയ കുട്ടിയുടെ മൃതദേഹം രാത്രി 11 മണിയോടെ അർധനഗ്നമായ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപം ബിയർ കുപ്പികളും കണ്ടെത്തിയിരുന്നു കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ…

Read More

കാശ്മീരിലെ കുൽഗാമിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ ടി ആർ എഫിന്റെ ഉന്നത നേതാവെന്ന് റിപ്പോർട്ട്

ജമ്മു കാശ്മീരിലെ കുൽഗാമിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അഞ്ച് ഭീകരരിൽ ഒരാൾ ദി റസിസ്റ്റന്റ് ഫ്രണ്ടിന്റെ(ടിആർഎഫ്) ഉന്നത നേതാവാണെന്ന് റിപ്പോർട്ട്. അടുത്തിടെ നടന്ന നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച അഫാഖ് സിക്കന്ദറാണ് കൊല്ലപ്പെട്ടത്. കുൽഗാമിലെ ഗോപാൽപൊര, പോംബെ പ്രദേശങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. പോംബെയിൽ മൂന്ന് പേരും ഗോപാൽപൊരയിൽ രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്.

Read More

വസ്ത്രം മാറ്റാതെ മാറിടത്തിൽ സ്പർശിക്കുന്നതും പോക്‌സോ പ്രകാരം കുറ്റമെന്ന് സുപ്രീം കോടതി

വസ്ത്രം മാറ്റാതെ മാറിടത്തിൽ സ്പർശിക്കുന്നത് പോക്‌സോ പ്രകാരം കുറ്റകരമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ശരീര ഭാഗങ്ങൾ തമ്മിൽ സ്പർശിക്കാതെ മാറിടത്തിൽ സ്പർശിക്കുന്നത് കുറ്റകരമാണെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ച് വിധിച്ചു. ശരീര ഭാഗങ്ങൾ സ്പർശിക്കാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ തൊടുന്നതും ലൈംഗിക അതിക്രമം തന്നെയാണ്. വസ്ത്രത്തിന് മുകളിലൂടെ ലൈംഗിക ഉദ്ദേശ്യത്തോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സ്പർശിക്കുന്നത് പോക്‌സോ നിയമത്തിന്റെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി പോക്‌സോ…

Read More