കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു; ഇനി പൗരത്വ നിയമ ഭേദഗതി പിന്‍വലിയ്ക്കണം: ബി.എസ്.പി
വിവാദമായി മാറിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിയും പിന്‍വലിയ്ക്കണമെന്ന ആവശ്യവുമായി ബി.എസ്.പി. ബി.എസ.പി എം.പി ഡാനിഷ് അലി ട്വിറ്ററിലൂടെയാണ് ഇക്കാര്യം ആവശ്യപ്പട്ടിരിക്കുന്നത്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു. ശക്തമായ കേന്ദ്ര ഭരണത്തിനും കോര്‍പ്പറേറ്റുകള്‍ക്കും എതിരെ പൊരുതിയ കര്‍ഷകരുടെ പോരാട്ട വീര്യത്തെയും ഇച്ഛാശക്തിയെയും അഭിനന്ദിയ്ക്കുന്നു എന്നും ഡാനിഷ് അലി ട്വീറ്ററിലൂടെ പറഞ്ഞു. ഇതിന് ശേഷമാണ് പൗരത്വ ഭേദഗതി പിന്‍വലിക്കണം എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍…
