Headlines

സേലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് വീടുകൾ തകർന്നു; ഒരാൾ മരിച്ചു

  തമിഴ്‌നാട്ടിലെ സേലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് വീടുകൾ തകർന്നു. അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അഞ്ച് പേരെ രക്ഷപ്പെടുത്തി വീട്ടിൽ ഭക്ഷണമുണ്ടാക്കി കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. കരിങ്കൽപെട്ടിയിലെ തെരുവിലാണ് സംഭവം. അപകടമുണ്ടായ വീടും തൊട്ടടുത്ത രണ്ട് വീടുകളുമാണ് തകർന്നത്

Read More

ആന്ധ്രയിലെ മഴക്കെടുതിയിൽ മരണസംഖ്യ 49 ആയി;കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു

  ആന്ധ്രയിലെ മഴക്കെടുതിയിൽ മരണസംഖ്യ 49 ആയി. തിരുപതി, കഡപ്പ, ചിറ്റൂർ എന്നിവിടങ്ങളിൽ മഴ തുടരുകയാണ്. താഴ്ന്ന മേഖലകളിലെ വീടുകളാകെ വെള്ളത്തിനടിയിലാണ്. ഒഴുക്കിൽപ്പെട്ട് കാണാതായ അമ്പതോളം പേർക്കായി തെരച്ചിൽ തുടരുന്നുണ്ട് തിരുപതി ക്ഷേത്രപരിസരത്ത് കുടുങ്ങിയ ഇരുപതിനായിരത്തോളം തീർഥാടകരെ സർക്കാർ കേന്ദ്രങ്ങളിൽ പാർപ്പിച്ചു. ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കിയതിനാലാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരങ്ങൾ ക്ഷേത്രപരിസരത്ത് കുടുങ്ങിയത് വ്യോമസേനയും നാവികസേനയും രക്ഷാപ്രവർത്തനത്തിനായി ക്യാമ്പ് ചെയ്യുന്നുണ്ട്. ദേശീയപാതകളടക്കം വെള്ളത്തിനടിയിലായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ഡാമുകളിലെ സംഭരണശേഷി കഴിഞ്ഞതോടെ കൂടുതൽ വെള്ളം ഒഴുക്കിവിടുന്നതും…

Read More

ശീ​ത​കാ​ല സ​മ്മേ​ള​നത്തിനു മുന്നോടിയായി സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

  ന്യൂഡെൽഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11നാ​ണ് യോ​ഗം. യോ​ഗ​ത്തി​ൽ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ റ​ദ്ദാ​ക്ക​ൽ, മി​നി​മം താ​ങ്ങു​വി​ല സം​ബ​ന്ധി​ച്ച നി​യ​മം വേ​ണ​മെ​ന്ന ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം, അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ മേ​ധാ​വി​മാ​രു​ടെ കാ​ലാ​വ​ധി നീ​ട്ടി​യ​ത് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തേ​ദി​വ​സം വൈ​കു​ന്നേ​രം ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ചേ​രും. ഉ​ച്ച​ക​ഴി​ഞ്ഞ് എ​ൻ​ഡി​എ നേ​താ​ക്ക​ളു​ടെ യോ​ഗം ചേ​രു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ഈ ​യോ​ഗ​ങ്ങ​ളി​ലും പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കു​മെ​ന്ന് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു….

Read More

യുപിയിൽ പബ്ജി കളിച്ച് റെയിൽവേ ട്രാക്കിലൂടെ നടന്ന പത്താം ക്ലാസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

  മൊബൈൽ ഫോണിൽ പബ്ജി ഗെയിം കളിച്ചു കൊണ്ട് റെയിൽവേ ട്രാക്കിലൂടെ നടന്ന രണ്ട് വിദ്യാർഥികൾ ട്രെയിൻ തട്ടിമരിച്ചു. യുപി മഥുര കന്റോൺമെന്റ് സ്‌റ്റേഷന് സമീപത്താണ് അപകടം. കപിൽ, രാഹുൽ എന്നീ പത്താം ക്ലാസ് വിദ്യാർഥികളാണ് മരിച്ചത്. മൊബൈലിൽ ഗെയിം കളിച്ച് നടക്കുന്നതിനിടെ പിന്നാലെ ട്രെയിൻ വന്നത് ഇരുവരും അറിഞ്ഞില്ല. അപകട സ്ഥലത്ത് നിന്ന് ഇവരുടെ മൊബൈൽ ഫോണുകളും കണ്ടെത്തി. കണ്ടെടുക്കുന്ന സമയത്തും മൊബൈലിൽ ഗെയിം തുടർന്നു കൊണ്ടിരിക്കുകയായിരുന്നു.

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8488 പേർക്ക് കൂടി കൊവിഡ്; 249 മരണം

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,45,18,901 ആയി. 538 ദിവസത്തിനുള്ളിൽ റിപോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറവ് രോഗബാധയാണ് ഇത്. കഴിഞ്ഞ വർഷം മെയ് മാസത്തിനുശേഷം റിപോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ രോഗബാധയാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 249 പേർ മരിച്ചു. അതോടെ രാജ്യത്തെ ആകെ മരണം 4,65,911 ആയി. നിലവിൽ 1,18,443 പേരാണ് രാജ്യത്ത്…

Read More

ആന്ധ്രയിലെ റയല ചെരിവ് ഡാമിൽ വിള്ളൽ; 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു

ആന്ധ്രയിലെ ഏറ്റവും വലിയ ഡാമായ റയല ചെരിവ് ഡാമിൽ വിള്ളൽ കണ്ടെത്തി. വിള്ളൽ വഴി വെള്ളം ചോരുന്നുണ്ട്. ഡാമിലെ നാല് ഇടങ്ങളിലാണ് വിള്ളൽ കണ്ടെത്തിയത്. ഇതോടെ ഡാം അപകടാവസ്ഥയിലാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വിള്ളൽ സ്ഥിരീകരിച്ചതോടെ സമീപത്തെ 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു. വ്യോമസേനയും ദുരന്തനിവാരണ സേനയും ചേർന്നാണ് ആളുകളെ മാറ്റിയത്. 500 വർഷത്തിലേറെ പഴക്കമുള്ളതാണ് റയല ചെരിവ് ഡാം. കനത്ത മഴയ്ക്ക് പിന്നാലെയാണ് മറ്റൊരു ദുരന്തം കൂടി ആന്ധ്രയുടെ പടിവാതിൽക്കൽ വന്നുനിൽക്കുന്നത് അതിശക്തമായ മഴയെ തുടർന്ന്…

Read More

സഞ്ജിത്തിന്റെ കൊലപാതകം: പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി റിപ്പോർട്ട്

പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണ സംഘം. പ്രതികളുടെ അറസ്റ്റ് വൈകാതെയുണ്ടായേക്കും. സഞ്ജിത്ത് കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രതികളെ കുറിച്ചുള്ള സൂചന പോലീസിന് ലഭിക്കുന്നത് നിരവധി എസ് ഡി പി ഐ പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിൽ നിന്നാണ് പ്രതികളിലേക്കുള്ള വഴി തെളിഞ്ഞത്. സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് പേരെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കവും പോലീസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം കേസിൽ എൻ ഐ എ അന്വേഷണം…

Read More

പുതുക്കോട്ടയിൽ എസ് ഐയെ വെട്ടിക്കൊന്ന കേസിൽ നാല് പേർ അറസ്റ്റിൽ; രണ്ട് പേർ കുട്ടികൾ

പുതുക്കോട്ടയിൽ ആട് മോഷ്ടാക്കളെ പിന്തുടർന്ന എസ് ഐ ഭൂമിനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. ഇതിൽ രണ്ട് പേർ പത്തും, പതിനേഴും വയസ്സുള്ള കുട്ടികളാണ്. ഇവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇവരെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും പുതുക്കോട്ട കളമാവൂർ റെയിൽവേ ഗേറ്റിന് സമീപം ഞായറാഴ്ച പുലർച്ചെയാണ് എസ് ഐയെ ആട് മോഷ്ടാക്കൾ വെട്ടിക്കൊല്ലുന്നത്. മരിച്ച ഭൂമിനാഥന്റെ കുടുംബത്തിന് മുഖ്യമന്ത്രി സ്റ്റാലിൻ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു.

Read More

ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിക്ക് വില്ലൽ; വെള്ളം ചോരുന്നു

  തിരുപ്പതി : ആന്ധ്രാ പ്രദേശിലെ ക്ഷേത്രനഗരമായ തിരുപ്പതിയിലുള്ള ജലസംഭരണിക്ക് വിള്ളല്. അണക്കെട്ടിൽ നിന്ന് വെള്ളം ചോരുന്നുണ്ട്. സമീപ ഗ്രാമങ്ങളെല്ലാം വെള്ളത്തിനടിയിലാകുമെന്ന ഭീതിയിലാണ് ജനങ്ങൾ. ആന്ധ്രയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ജലസംഭരണിയായ റായല ചെരുവിന്റെ ചുറ്റുമുള്ള ബണ്ടുകളിലാണ് വില്ലകൾ കണ്ടെത്തിയത്. തിരുപ്പതിയിലെ രാമചന്ദ്രപുരത്താണ് ഈ ജലസംഭരണി സ്ഥിതി ചെയ്യുന്നത്. ജലസംഭരണിയിലെ ചോർച്ചയെ തുടർന്ന് അവശ്യവസ്തുക്കളും രേഖകളും ഉയർന്ന സ്ഥലങ്ങളിലേക്ക് മാറാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബണ്ടുകൾ തകരുമെന്ന സ്ഥിതിയിലാണ്. എത്രയും വേഗം ഗ്രാമം വിട്ടുപോകാൻ ആവശ്യപ്പെട്ട് അനൗൺസ്‌മെന്റ്…

Read More

കാർഷിക നിയമങ്ങൾ പിൻവലിക്കൽ ബിൽ 29ന് പാർലമെന്റിൽ അവതരിപ്പിക്കും; നടപടികൾ ആരംഭിച്ച് കേന്ദ്രം

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചു. നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിന് അടുത്ത കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകും. കൃഷി, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയങ്ങളും നിയമ മന്ത്രാലയവുമാണ് പിൻവലിക്കൽ ബില്ലിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് 29ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ കാർഷിക നിയമം പിൻവലിക്കൽ ബിൽ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കുന്നതിന് ഒറ്റ ബിൽ ആകും അവതരിപ്പിക്കുക. എന്തുകൊണ്ട് നിയമങ്ങൾ പിൻവലിക്കുന്നുവെന്ന കാരണവും കേന്ദ്രസർക്കാർ വ്യക്തമാക്കും. ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ കാർഷിക നിയമങ്ങൾ റദ്ദാകും. അതേസമയം…

Read More