പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണ സംഘം. പ്രതികളുടെ അറസ്റ്റ് വൈകാതെയുണ്ടായേക്കും. സഞ്ജിത്ത് കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രതികളെ കുറിച്ചുള്ള സൂചന പോലീസിന് ലഭിക്കുന്നത്
നിരവധി എസ് ഡി പി ഐ പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിൽ നിന്നാണ് പ്രതികളിലേക്കുള്ള വഴി തെളിഞ്ഞത്. സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് പേരെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കവും പോലീസ് ആരംഭിച്ചിട്ടുണ്ട്.
അതേസമയം കേസിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഇന്ന് കേന്ദ്രസർക്കാരിനെ സമീപിക്കും. പോലീസ് അന്വേഷണം പര്യാപ്തമല്ലെന്നും എൻഐഎ വരണമെന്നുമാണ് ബിജെപിയുടെയും ആർ എസ് എസിന്റെയും ആവശ്യം.