പുതുക്കോട്ടയിൽ എസ് ഐയെ വെട്ടിക്കൊന്ന കേസിൽ നാല് പേർ അറസ്റ്റിൽ; രണ്ട് പേർ കുട്ടികൾ

പുതുക്കോട്ടയിൽ ആട് മോഷ്ടാക്കളെ പിന്തുടർന്ന എസ് ഐ ഭൂമിനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. ഇതിൽ രണ്ട് പേർ പത്തും, പതിനേഴും വയസ്സുള്ള കുട്ടികളാണ്. ഇവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇവരെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും

പുതുക്കോട്ട കളമാവൂർ റെയിൽവേ ഗേറ്റിന് സമീപം ഞായറാഴ്ച പുലർച്ചെയാണ് എസ് ഐയെ ആട് മോഷ്ടാക്കൾ വെട്ടിക്കൊല്ലുന്നത്. മരിച്ച ഭൂമിനാഥന്റെ കുടുംബത്തിന് മുഖ്യമന്ത്രി സ്റ്റാലിൻ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു.