ആന്ധ്രയിലെ റയല ചെരിവ് ഡാമിൽ വിള്ളൽ; 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു

ആന്ധ്രയിലെ ഏറ്റവും വലിയ ഡാമായ റയല ചെരിവ് ഡാമിൽ വിള്ളൽ കണ്ടെത്തി. വിള്ളൽ വഴി വെള്ളം ചോരുന്നുണ്ട്. ഡാമിലെ നാല് ഇടങ്ങളിലാണ് വിള്ളൽ കണ്ടെത്തിയത്. ഇതോടെ ഡാം അപകടാവസ്ഥയിലാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

വിള്ളൽ സ്ഥിരീകരിച്ചതോടെ സമീപത്തെ 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു. വ്യോമസേനയും ദുരന്തനിവാരണ സേനയും ചേർന്നാണ് ആളുകളെ മാറ്റിയത്. 500 വർഷത്തിലേറെ പഴക്കമുള്ളതാണ് റയല ചെരിവ് ഡാം. കനത്ത മഴയ്ക്ക് പിന്നാലെയാണ് മറ്റൊരു ദുരന്തം കൂടി ആന്ധ്രയുടെ പടിവാതിൽക്കൽ വന്നുനിൽക്കുന്നത്

അതിശക്തമായ മഴയെ തുടർന്ന് ആന്ധ്രയിൽ വെള്ളപ്പൊക്കം തുടരുകയാണ്. മഴക്കെടുതിയിൽ ഇതിനോടകം 39 പേർ മരിച്ചു. കാണാതായ അമ്പതോളം പേർക്കായി തെരച്ചിൽ തുടരുകയാണ്.