Headlines

തിരുച്ചിറപ്പള്ളിയിൽ കാലി മോഷണം തടയാനെത്തിയ എസ് ഐയെ മർദിച്ചു കൊന്നു

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ കാലിമോഷണം തടയാനെത്തിയ എസ് ഐയെ അക്രമികൾ അടിച്ചുകൊന്നു. നവൽപേട്ട് സ്റ്റേഷൻ എസ് ഐ ഭൂമിനാഥനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവംം ബൈക്കിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് മൂന്ന് ബൈക്കുകളിൽ ആടുകളുമായി അഞ്ചംഗ സംഘം വരുന്നത് ഭൂമിനാഥൻ കണ്ടത്. ഇവരോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ രണ്ട് ബൈക്കുകൾ വേഗതയിൽ ഓടിച്ചുപോകുകയും മൂന്നാമത്തെ വണ്ടിയിലുണ്ടായിരുന്നവരെ എസ് ഐ പിടിച്ചു നിർത്തുകയുമായിരുന്നു അൽപ്പ സമയത്തിന് ശേഷം മുന്നിൽ പോയവർ തിരികെ എത്തി ഭൂമിനാഥനെ ആക്രമിക്കുകയായിരുന്നു. പുതുക്കോട്ട…

Read More

രാജസ്ഥാൻ കോൺഗ്രസിൽ ഭിന്നതകളില്ല; മന്ത്രിസഭാ പുനഃസംഘടന കൂട്ടായ തീരുമാനം: സച്ചിൻ പൈലറ്റ്

  രാജസ്ഥാൻ കോൺഗ്രസിൽ ഭിന്നതയില്ലെന്ന് സച്ചിൻ പൈലറ്റ്. 2023ൽ വീണ്ടും അധികാരത്തിൽ തിരിച്ചുവരികയാണ് ലക്ഷ്യം. അടുത്ത തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. നാല് ദളിത് നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഇങ്ങനെ എല്ലാ വിഭാഗങ്ങളിൽ ഉള്ളവർക്കും സർക്കാരിൽ പ്രാതിനിധ്യം ഉറപ്പുവരുത്തിയിട്ടുണ്ട് കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ പുനഃസംഘടന. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അജയ് മാക്കൻ എന്നിവർക്ക് നന്ദി പറയുകയാണ്. പാർട്ടിയുടെ ഏത് തലത്തിലും പ്രവർത്തിക്കാൻ താൻ സന്നദ്ധനാണ്. കഴിഞ്ഞ 20 വർഷം പാർട്ടി നൽകിയ എല്ലാ ഉത്തരവാദിത്വങ്ങളും…

Read More

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിന് അടുത്ത കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകും

  വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിന് അടുത്ത കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകും. ബിൽ നാളെയോടെ തയ്യാറാകുമെന്നാണ് സൂചന. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ നിലപാട് വ്യക്തമാക്കാൻ സംയുക്ത കിസാൻ മോർച്ച ഇന്ന് യോഗം ചേരും സിംഘുവിലാണ് യോഗം ചേരുന്നത്. സമരം തുടരാൻ ഇന്നലെ ചേർന്ന കോർ കമ്മിറ്രി യോഗം തീരുമാനിച്ചിരുന്നു. പാർലമെന്റിലടക്കം നിയമങ്ങൾ റദ്ദാക്കാനുള്ള സാങ്കേതിക നടപടികൾ പൂർത്തിയാക്കാതെ സമരം പിൻവലിക്കേണ്ടതില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട് നിയമങ്ങൾ പിൻവലിക്കുക മാത്രമല്ല, മിനിമം താങ്ങുവില…

Read More

ആന്ധ്രയിൽ ശക്തമായ മഴ തുടരുന്നു; മരണം 30 ആയി, അമ്പതോളം പേരെ കാണാതായി

  ആന്ധ്രയുടെ കിഴക്കൻ ജില്ലകളിൽ ശക്തമായ മഴ. കനത്ത മഴയിൽ ഒഴുക്കിൽപ്പെട്ടും കെട്ടിടങ്ങൾ തകർന്നും മരിച്ചവരുടെ എണ്ണം 30 ആയി. ഒഴുക്കിൽപ്പെട്ട് കാണാതായ അമ്പതോളം പേർക്കായി തെരച്ചിൽ തുടരുകയാണ്. തിരുപ്പതി ക്ഷേത്ര പരിസരത്തായി 15,000 തീർഥാടകർ കുടുങ്ങിക്കിടക്കുകയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ഇവിടെ കുടുങ്ങിയത്. വ്യോമസേനയും നാവിക സേനയും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. അനന്ത്പൂരിൽ കെട്ടിടം തകർന്ന് രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു. ചിറ്റൂരിൽ ഒഴുക്കിൽപ്പെട്ട് ഏഴ് പേർ മരിച്ചു. നന്തല്ലൂരിൽ 25 പേരെ കാണാതായി….

Read More

രാജസ്ഥാനിൽ 15 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; സച്ചിൻ ക്യാമ്പിലെ 3 പേർ ക്യാബിനറ്റിലേക്ക്

രാജസ്ഥാനിൽ 15 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 11 ക്യാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. സച്ചിൻ പൈലറ്റ് ക്യാമ്പിൽ നിന്ന് 3 പേർ ക്യാബിനറ്റ് പദവിയിലുണ്ടാകും. രണ്ട് പേർക്ക് സഹമന്ത്രി സ്ഥാനവും നൽകും. പുതിയ മന്ത്രിസഭയിൽ നാല് ദളിത് മന്ത്രിമാരുമുണ്ടാകും മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി എല്ലാ മന്ത്രിമാരും ശനിയാഴ്ച രാജിവെച്ചിരുന്നു. നിലവിലെ മന്ത്രിമാരിൽ ഒരു വിഭാഗം തുടരും. സച്ചിൻ ക്യാമ്പിലുള്ളവരെയും ബി എസ് പിയിൽ നിന്നെത്തിയ ചിലരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാണ് പുനഃസംഘടന ഒരു വർഷത്തോളം…

Read More

കുൽഗാമിൽ ഏറ്റുമുട്ടൽ; സ്കൂൾ കുട്ടികളടക്കം 60 പേരെ സൈന്യം രക്ഷപ്പെടുത്തി: ഒരു ഭീകരനെ കൊല്ലപ്പെടുത്തി

ശനിയാഴ്ച ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ അഷ്മുൻജി മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സ്‌കൂൾ കുട്ടികളടക്കം 60 പേരെ ഏറ്റുമുട്ടലിൽ നിന്ന് സുരക്ഷാ സേന രക്ഷപ്പെടുത്തി. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറെ സുരക്ഷാ സേന വധിച്ചു. മറ്റ് രണ്ട് തീവ്രവാദികൾ സ്ഥലത്ത് കുടുങ്ങിയതായും ഇവരെ കീഴ്‌പ്പെടുത്താനുള്ള ഇന്ത്യൻ സൈന്യത്തിന്റെ ശ്രമം തുടരുന്നതുമായാണ് റിപ്പോർട്ട്.

Read More

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു; ഇനി പൗരത്വ നിയമ ഭേദഗതി പിന്‍വലിയ്ക്കണം: ബി.എസ്.പി

  വിവാദമായി മാറിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിയും പിന്‍വലിയ്ക്കണമെന്ന ആവശ്യവുമായി ബി.എസ്.പി. ബി.എസ.പി എം.പി ഡാനിഷ് അലി ട്വിറ്ററിലൂടെയാണ് ഇക്കാര്യം ആവശ്യപ്പട്ടിരിക്കുന്നത്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു. ശക്തമായ കേന്ദ്ര ഭരണത്തിനും കോര്‍പ്പറേറ്റുകള്‍ക്കും എതിരെ പൊരുതിയ കര്‍ഷകരുടെ പോരാട്ട വീര്യത്തെയും ഇച്ഛാശക്തിയെയും അഭിനന്ദിയ്ക്കുന്നു എന്നും ഡാനിഷ് അലി ട്വീറ്ററിലൂടെ പറഞ്ഞു. ഇതിന് ശേഷമാണ് പൗരത്വ ഭേദഗതി പിന്‍വലിക്കണം എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍…

Read More

ആര്യൻ ഖാനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ല; ബോംബെ ഹൈക്കോടതി

ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഗൂഢാലോചന നടത്തിയതിന് തെളിവുകളില്ലെന്ന് ബോംബെ ഹൈക്കോടതി ഇന്ന് പുറത്തിറക്കിയ ജാമ്യ ഉത്തരവിൽ പറഞ്ഞു. ഇരുവരും തമ്മിലുള്ള വാട്‌സ്ആപ്പ് സംഭാഷണങ്ങളിൽ ആക്ഷേപകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് കോടതി പറഞ്ഞു. “കുറ്റാരോപിതർ നിയമവിരുദ്ധമായ പ്രവൃത്തി ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തി എന്ന് ഈ കോടതിയെ ബോധ്യപ്പെടുത്താൻ മതിയായ തെളിവുകളൊന്നും രേഖകളിലില്ല,” ഉത്തരവിൽ പറയുന്നു. “ആര്യൻ ഖാനും അർബാസ് മർച്ചന്റും മുൻമുൻ ധമേച്ചയും ഒരേ കപ്പലിൽ യാത്ര ചെയ്തതു…

Read More

പെ​രു​മ​ഴ; ആ​ന്ധ്ര​യി​ൽ 29 മ​ര​ണം, നൂ​റോ​ളം പേ​രെ കാ​ണാ​നി​ല്ല

  ഹൈദരാബാദ്: ആ​ന്ധ്ര​പ്ര​ദേ​ശി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പെ​യ്ത അ​തി​തീ​വ്ര മ​ഴ​യി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം. വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ൽ 29 പേ​ർ മ​രി​ച്ചു​വെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നൂ​റോ​ളം പേ​രെ കാ​ണാ​നി​ല്ലെ​ന്നും പ​ല​യി​ട​ത്തും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്നി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ താ​ഴ്ന്ന ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി. പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ലും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. തി​രു​പ്പ​തി ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​ർ കു​ടു​ങ്ങി. ക്ഷേ​ത്ര പ​രി​സ​ര​ത്ത് കൂ​ടി ഒ​ഴു​കു​ന്ന സ്വ​ർ​ണ​മു​ഖ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​താ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​ത്. ക​ട​പ്പ ജി​ല്ല​യി​ൽ ആ​ന്ധ്ര​പ്ര​ദേ​ശ്…

Read More

റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സര്‍ക്കാരിന്റെ പുതിയ ‘നമ്മൈ കാക്കും 48’ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 81 ജീവന്‍ രക്ഷാ നടപടിക്രമങ്ങള്‍ക്കായി ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വരെ സംസ്ഥാനം പരിരക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്കും ഈ പരിരക്ഷയുണ്ടാകും. 609 ആശുപത്രികള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടത്തിനായി 50 കോടി രൂപയാണ് സംസ്ഥാനം വകയിരുത്തിയത്….

Read More