തിരുച്ചിറപ്പള്ളിയിൽ കാലി മോഷണം തടയാനെത്തിയ എസ് ഐയെ മർദിച്ചു കൊന്നു

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ കാലിമോഷണം തടയാനെത്തിയ എസ് ഐയെ അക്രമികൾ അടിച്ചുകൊന്നു. നവൽപേട്ട് സ്റ്റേഷൻ എസ് ഐ ഭൂമിനാഥനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവംം

ബൈക്കിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് മൂന്ന് ബൈക്കുകളിൽ ആടുകളുമായി അഞ്ചംഗ സംഘം വരുന്നത് ഭൂമിനാഥൻ കണ്ടത്. ഇവരോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ രണ്ട് ബൈക്കുകൾ വേഗതയിൽ ഓടിച്ചുപോകുകയും മൂന്നാമത്തെ വണ്ടിയിലുണ്ടായിരുന്നവരെ എസ് ഐ പിടിച്ചു നിർത്തുകയുമായിരുന്നു

അൽപ്പ സമയത്തിന് ശേഷം മുന്നിൽ പോയവർ തിരികെ എത്തി ഭൂമിനാഥനെ ആക്രമിക്കുകയായിരുന്നു. പുതുക്കോട്ട റോഡിലെ പല്ലത്തുപട്ടി കലമാവൂർ റെയിൽവേ ഗേറ്റിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം.