മോഡലുകളുടെ മരണം: വിശദമായ അന്വേഷണം വേണമെന്ന് അഞ്ജനയുടെ കുടുംബം

 

കൊച്ചിയിൽ മുൻ മിസ് കേരളാ വിജയികൾ കാറപകടത്തിൽ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അഞ്ജന ഷാജിയുടെ കുടുംബം പരാതി നൽകി. അഞ്ജനയുടെ സഹോദരൻ അർജുനാണ് വിശദ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

സംഭവത്തിൽ ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിന്റേയും മോഡലുകൾ സഞ്ചരിച്ച കാറിനെ പിന്തുടർന്ന സൈജു തങ്കച്ചന്റേയും പങ്ക് അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. ഇവരെ പിന്തുടരാൻ ആരാണ് സൈജുവിന് നിർദേശം നൽകിയത്. ഇതിൽ റോയി വയലാട്ടിന്റെ പങ്ക് എന്താണ് എന്നിവ അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.