Headlines

യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലേക്ക്; ഒക്ടോബര്‍ 8 , 9 തിയതികളില്‍ സന്ദര്‍ശനം

യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലേക്ക്. ഒക്ടോബര്‍ 8 , 9 തിയതികളില്‍ ഇന്ത്യയിലെത്തുമെന്നാണ് വിവരം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് എത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കെയര്‍ സ്റ്റാര്‍മറുടെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.

വിഷന്‍ 2035ന്റെ ഭാഗമായി ഇന്ത്യ – യുകെ സമഗ്ര പങ്കാളിത്തത്തെ കുറിച്ച് ഇരു പ്രധാനമന്ത്രിമാരും ചര്‍ച്ച ചെയ്യും. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നൂതനത, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ, ഊര്‍ജം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ കേന്ദ്രീകൃതവും സമയബന്ധിതവുമായ 10 വര്‍ഷത്തെ പരിപാടികളുടെ രൂപരേഖയാണ് വിഷന്‍ 2035.

ഇന്ത്യ – യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ നല്‍കുന്ന അവസരങ്ങളെ കുറിച്ച് ബിസിനസ്, വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി ഇരുവരും സംസാരിക്കും. പ്രാദേശിക -ആഗോളവുമായ പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇരുനേതാക്കളും പങ്കുവെക്കും. മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍കെക് ഫെസ്റ്റിലും കെയര്‍ സ്റ്റാര്‍മര്‍ പങ്കെടുത്ത് സംസാരിക്കും.