അമരാവതി: ആന്ധ്രാ പ്രദേശിലെ കഡപ്പ ജില്ലയില്‍ ആന്ധ്ര പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് ഒഴുക്കില്‍പ്പെട്ടുണ്ടായ അപകടത്തില്‍ 12 മരണം. 18 പേരെ കാണാതായി.
മാണ്ഡേപല്ലെയിലാണ് അപകടം. 30 പേരാണു ബസിലുണ്ടായത്. ഒഴുക്കില്‍പ്പെട്ട ബസിനു മുകളില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞ ഏതാനുംപേര്‍ക്കു മാത്രമാണു രക്ഷപ്പെടാനായത്. ഏതാനും മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ അകലെനിന്നാണു കണ്ടെത്തിയതെന്നാണു റിപ്പോര്‍ട്ട്.