Headlines

എ കെ ആന്റണിയെ കോൺഗ്രസിന്റെ അച്ചടക്ക സമിതി ചെയർമാനായി നിയമിച്ചു

  കോൺഗ്രസിന്റെ അച്ചടക്ക സമിതി ചെയർമാനായി മുൻ പ്രതിരോധമന്ത്രിയും കേരള മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണിയെ നിയമിച്ചു. അഞ്ചംഗ സമിതിയെയാണ് എ.ഐ.സി.സി പ്രഖ്യാപിച്ചിരിക്കുന്നത്. അംബിക സോണി, താരിഖ് അൻവർ, ജി. പരമേശ്വർ, ജയ് പ്രകാശ് അഗർവാൾ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. കോൺഗ്രസ് ദേശീയ നേതൃത്വത്തിലും സംസ്ഥാനങ്ങളിലും നേതൃ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് എ.ഐ.സി.സി യുദ്ധകാലാടിസ്ഥാനത്തിൽ അച്ചടക്ക സമിതി പുനസംഘടിപ്പിച്ചത്. രാജസ്ഥാൻ, പഞ്ചാബ്, കേരളം, ഛത്തീസ്ഗഢ് സംസ്ഥാനങ്ങൾക്ക് പുറമെ ജമ്മു കശ്മീരിലും പാർട്ടിക്കുള്ളിൽ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.  

Read More

അരുണാചലിൽ വീണ്ടും ചൈനീസ് നിർമാണം; 60 കെട്ടിടങ്ങൾ കൂടി നിർമിച്ചു

അരുണാചൽ പ്രദേശിൽ വീണ്ടും കെട്ടിടങ്ങൾ നിർമിച്ച് ചൈന. അറുപതോളം കെട്ടിടങ്ങൾ ചൈന നിർമിച്ചതായി പുതിയ ഉപഗ്രഹ ചിത്രം വ്യക്തമാക്കുന്നു. 2019ൽ ഈ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള കെട്ടിടങ്ങൾ ഉണ്ടായിരുന്നില്ല. അരുണാചലിൽ ചൈനീസ് നിർമാണത്തെ കുറിച്ച് പെന്റഗൺ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഇന്ത്യ ഇത് സ്ഥിരീകരിച്ചിരുന്നില്ല ഇതിന് പിന്നാലെയാണ് അറുപതോളം കെട്ടിടങ്ങൾ കൂടി ചൈന അരുണാചലിൽ നിർമിച്ചതായുള്ള റിപ്പോർട്ട് വന്നിരിക്കുന്നത്. ആദ്യം നിർമിച്ച കെട്ടിടങ്ങളുടെ 93 കിലോ മീറ്റർ കിഴക്ക് മാറിയാണ് പുതിയ കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. വേറെ ഒരു രാജ്യത്തിന്റെയും…

Read More

യുപിയിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു; 35 പേർ കസ്റ്റഡിയിൽ

ഉത്തർപ്രദേശിലെ പിലിബിത്തിയിൽ 16 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. സംഭവത്തിൽ 35 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 12 സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. ശനിയാഴ്ചയാണ് ബർഖേര പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. സ്‌കൂളിൽ പോയ കുട്ടിയുടെ മൃതദേഹം രാത്രി 11 മണിയോടെ അർധനഗ്നമായ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപം ബിയർ കുപ്പികളും കണ്ടെത്തിയിരുന്നു കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ…

Read More

കാശ്മീരിലെ കുൽഗാമിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ ടി ആർ എഫിന്റെ ഉന്നത നേതാവെന്ന് റിപ്പോർട്ട്

ജമ്മു കാശ്മീരിലെ കുൽഗാമിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അഞ്ച് ഭീകരരിൽ ഒരാൾ ദി റസിസ്റ്റന്റ് ഫ്രണ്ടിന്റെ(ടിആർഎഫ്) ഉന്നത നേതാവാണെന്ന് റിപ്പോർട്ട്. അടുത്തിടെ നടന്ന നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച അഫാഖ് സിക്കന്ദറാണ് കൊല്ലപ്പെട്ടത്. കുൽഗാമിലെ ഗോപാൽപൊര, പോംബെ പ്രദേശങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. പോംബെയിൽ മൂന്ന് പേരും ഗോപാൽപൊരയിൽ രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്.

Read More

വസ്ത്രം മാറ്റാതെ മാറിടത്തിൽ സ്പർശിക്കുന്നതും പോക്‌സോ പ്രകാരം കുറ്റമെന്ന് സുപ്രീം കോടതി

വസ്ത്രം മാറ്റാതെ മാറിടത്തിൽ സ്പർശിക്കുന്നത് പോക്‌സോ പ്രകാരം കുറ്റകരമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ശരീര ഭാഗങ്ങൾ തമ്മിൽ സ്പർശിക്കാതെ മാറിടത്തിൽ സ്പർശിക്കുന്നത് കുറ്റകരമാണെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ച് വിധിച്ചു. ശരീര ഭാഗങ്ങൾ സ്പർശിക്കാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ തൊടുന്നതും ലൈംഗിക അതിക്രമം തന്നെയാണ്. വസ്ത്രത്തിന് മുകളിലൂടെ ലൈംഗിക ഉദ്ദേശ്യത്തോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സ്പർശിക്കുന്നത് പോക്‌സോ നിയമത്തിന്റെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി പോക്‌സോ…

Read More

നടനും സംവിധായകനുമായ ആർ എൻ ആർ മനോഹർ അന്തരിച്ചു

  നടനും സംവിധായകനുമായ ആർ എൻ ആർ മനോഹർ അന്തരിച്ചു. 61 വയസ്സായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. സഹസംവിധായകനായിട്ടാണ് മനോഹറിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഐവി ശശി സംവിധാനം ചെയ്ത കോലങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. ദിൽ, വീരം, സലിം, മിരുതൻ, കാഞ്ചന 3, അയോഗ്യ, കാപ്പാൻ, കൈദി, ഭൂമി, ടെഡി തുടങ്ങി അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു. വീരമേ വാഗൈ സൂഡും ആണ്…

Read More

കോട്ടയം, ഇടുക്കി ജില്ലകളിൽ നേരിയ ഭൂചലനം; 1.99 തീവ്രത

  കോട്ടയം ഇടുക്കി ജില്ലകളിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 1.99 തീവ്രത രേഖപ്പെടുത്തിയ ചലനമാണുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഭൂചലനം. മീനച്ചിലാണ് പ്രഭവ കേന്ദ്രമെന്നാണ് സൂചന. ഇടുക്കിയിലെ സീസ്‌മോഗ്രാഫിൽ ഇതുസംബന്ധിച്ച പ്രകമ്പനം രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ പൂവരണി, ഇടമറ്റം, ഭരണങ്ങാനം, അരുണാപുരം, പൂഞ്ഞാർ, പനച്ചിപ്പാറ മേഖലകളിലാണ് ഭൂചലനമുണ്ടായത്. വിഷയത്തിൽ ജിയോളജി വകുപ്പ് പരിശോധന ആരംഭിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More

അന്യജാതിക്കാരനുമായുള്ള വിവാഹം: ഭോപ്പാലിൽ 55കാരൻ മകളെ ബലാത്സംഗം ചെയ്തു കൊന്നു

  ഭോപ്പാലിൽ 55കാരൻ മകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. അന്യ ജാതിക്കാരനുമായി പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വിരോധമാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചത്. ഭോപാലിലെ സമാസ്ഘട്ട് വനമേഖലയിൽ കഴിഞ്ഞ ദിവസം യുവതിയുടെയും എട്ട് മാസം പ്രായമുള്ള കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തിലാണ് പ്രതി യുവതിയുടെ അച്ഛനാണെന്ന് തെളിഞ്ഞത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു ഒരു വർഷം മുമ്പാണ് വീട്ടുകാരെ ധിക്കരിച്ച് യുവതി വിവാഹം ചെയ്തത്. ദീപാവലി ദിവസം യുവതിയും എട്ട് മാസം പ്രായമുള്ള കുട്ടിയും മൂത്ത സഹോദരിയുടെ…

Read More

വായു മലിനീകരണം രൂക്ഷം: ഡൽഹിയിൽ സ്‌കൂളുകളും കോളജുകളും അടച്ചു, നിർമാണ പ്രവൃത്തികൾക്കും വിലക്ക്

വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിലെ സ്‌കൂളുകളും കോളജുകളും അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്‌കൂളുകളും കോളജുകളും തുറക്കരുതെന്ന് എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ നിർദേശിച്ചു. സ്വകാര്യ സ്ഥാപനങ്ങൾ 50 ശതമാനം വർക്ക് ഫ്രം ഹോം നടപ്പാക്കണം ട്രക്കുകൾക്കും പത്ത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്കും ഡൽഹി നഗരത്തിൽ ഓടാൻ അനുമതിയില്ല. നിർമാണ പ്രവൃത്തികൾക്ക് ഈ മാസം 21 വരെ വിലക്കേർപ്പെടുത്തി. സർക്കാർ നടത്തുന്ന അടിയന്തര പ്രധാന്യമുള്ള നിർമാണ പ്രവൃത്തികൾക്ക് മാത്രം അനുമതി നൽകിയിട്ടുണ്ട്.  ഹരിയാന, രാജസ്ഥാൻ, യുപി സർക്കാരുകളും…

Read More

പുനഃസംഘടനക്ക്​ ഉടക്കിട്ട്​ ഉമ്മൻ ചാണ്ടി ഡൽഹിയിൽ

ന്യൂഡൽഹി: ദേശീയതലത്തിൽ കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കേ, കേരളത്തിൽ നോമിനേഷൻ രീതിയിൽ പുനഃസംഘടനയുമായി മുന്നോട്ടു പോകുന്നതിലെ അതൃപ്തി നേരിട്ട് അറിയിക്കാൻ മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി ബുധനാഴ്ച പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. കേ​ര​ള​ത്തി​െൻറ ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ്​ അ​ൻ​വ​ർ, മു​തി​ർ​ന്ന നേ​താ​വ്​ എ.​കെ ആ​ൻ​റ​ണി എ​ന്നി​വ​രെ അ​ദ്ദേ​ഹം ചൊ​വ്വാ​ഴ്​​ച പ​രാ​തി അ​റി​യി​ച്ചു. ഹൈ​ക​മാ​ൻ​ഡി​െൻറ​യും കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി​യു​ടെ​യും അ​നു​മ​തി തേ​ടി​യ ശേ​ഷം ന​ട​ത്തു​ന്ന പു​നഃ​സം​ഘ​ട​നാ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ മു​ന്നോ​ട്ടു പോ​കു​മെ​ന്ന്​ പ്ര​തി​പ​ക്ഷ…

Read More