ഡൽഹി വായുമലിനീകരണം; ഹർജി വീണ്ടും സുപ്രീംകോടതിയിൽ
ഡൽഹിയിലെ വായുമലിനീകരണവുമായി ബന്ധപ്പട്ട ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. മലിനീകരണം തടയാൻ കേന്ദ്രം എടുത്ത നടപടികൾ ഇന്ന് കോടതിയെ അറിയിക്കണം. ചിഫ് ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വായു മലിനീകരണം ഗുരുതരമായ സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ കോടതി കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും നിർദ്ദേശം നൽകിയിരുന്നു. ആവശ്യമെങ്കിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച തീരുമാനങ്ങൾ സർക്കാർ ഇന്ന് കോടതിയെ അറിയിക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ…