കോവിഡ് അഞ്ചാം തരംഗം; 65 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം
കോവിഡ് അഞ്ചാം തരംഗത്തിന്റെ തുടക്കമാണ് ഫ്രാൻസിലുള്ളതെന്ന് ആരോഗ്യമന്ത്രി ഒലിവര്‍ വെരന്‍. ടിഎഫ്1 എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ കോവിഡ് വൈറസ് പൂര്‍ണമായി അവസാനിച്ചെന്ന് കരുതുന്നുവര്‍ ആശങ്കയിലാണ്. പല അയല്‍ രാജ്യങ്ങളും കോവിഡ് അഞ്ചാം തരംഗ ഭീഷണിയിലാണ് ഈ സാഹചര്യത്തിലാണ് ഫ്രാന്‍സില്‍ അഞ്ചാം തരംഗം ആരംഭിച്ചു കഴിഞ്ഞെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഫ്രാന്‍സില്‍ 11,883 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിനം 10,000ന് മുകളിലാണ് നിലവില്‍ കേസുകള്‍. രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം…
